Ponniyin Selvan2 Full Review: പൊന്നിയിൻ സെൽവൻ സ്‌ക്രീനിൽ ഗംഭീരമായ അനുഭവം നൽകിയെങ്കിൽ രണ്ടാം ഭാഗം അതിഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. മണി രത്നത്തിന്റെ സ്വപ്നം.. മുഴുവൻ തമിഴ് സിനിമ ഇൻഡസ്ട്രിയുടെ വർഷങ്ങളായുള്ള സ്വപ്നം.. പൂർണമായി ഈ സ്വപ്നം മണി രത്‌നം അതിന്റെ പ്രൗഢിയോടെ നിറവേറ്റി. തിരക്കഥയിൽ അതിഗംഭീരം. പ്രകടനങ്ങൾ കൊണ്ട് ആരെയും മാറ്റി നിർത്താൻ കഴിയാത്ത വിധം മനോഹരം.
Also Read: Ponniyin Selvan 2 : 'വീര രാജ വീര' ; പൊന്നിയിൻ സെൽവൻ 2ലെ അടുത്ത ഗാനവും പുറത്ത്
സിനിമയുടെ പോസിറ്റീവ്‌സ് എവിടെ നിന്ന് തുടങ്ങണം, എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് അറിയാത്ത വിധത്തിൽ ഓരോ ഡിപ്പാർട്മെന്റും ഗംഭീരമാകുമ്പോൾ തീയേറ്റർ ഒരു 'മായാലോകം' തീർക്കും. 2 മണിക്കൂർ 45 മിനുട്ട് പ്രേക്ഷകനെ മായലോകത്തിൽ വേറെയൊന്നും ചിന്തിപ്പിക്കാതെ നിർത്തുന്ന ദൃശ്യ ശബ്ദ മായാലോകമായി പൊന്നിയിൻ സെൽവൻ 2 മാറുമ്പോൾ ലോകത്തിന് മുൻപിൽ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് അഭിമാനമായി മാറുകയാണ്.
Also Read: റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും
മണി രത്‌നം - എ ആർ റഹ്മാൻ എത്രയോ മായാജാലങ്ങൾ പ്രേക്ഷകർക്ക് നൽകിയതാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറ്റ് കുറയാത്ത ഒരു കൂട്ടുകെട്ട് ഉണ്ടെങ്കിൽ അത് നിസംശയം ഇവർ തന്നെയെന്ന് പറയാം. രവി വർമനും തോട്ട ധരണിയും അവരുടെ ഏറ്റവും ബെസ്റ്റ് വർക്ക് ചിത്രത്തിനായി നൽകിയിരിക്കുന്നു. പ്രകടനങ്ങൾ കൊണ്ട് ഓരോരുത്തരും.. അതായത് ഓരോരുത്തരും ജീവിക്കുന്ന തരത്തിൽ പ്രകടനങ്ങൾ. ആദ്യ ഭാഗത്തിലേത് എന്ന പോലെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ചിത്രമായിട്ടും സിനിമയിൽ ഒരു സ്ഥലത്ത് പോലും ലാഗ് അനുഭവപ്പെട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. നല്ല മുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതിയും അതിനേക്കാൾ എത്രയോ ഗംഭീരമായി ഒരുക്കിയിട്ടുള്ള രണ്ടാം പകുതിയും പ്രേക്ഷകനെ ആ ലോകത്തിൽ പിടിച്ചിരുത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...