Ponniyin Selvan 2: നക്ഷത്ര രാവ് തീർക്കാൻ ചോളപ്പട കൊച്ചിയിലെത്തുന്നു

Ponniyin Selvan 2 Release Date: ശ്രീ ഗോകുലം മൂവീസാണ് പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ 350ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 01:15 PM IST
  • മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്-2 ഏപ്രിൽ 28ന് ആണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്
  • ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്
  • 350ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി
  • പ്രേക്ഷകരുടെ സൗകര്യാർത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്
Ponniyin Selvan 2: നക്ഷത്ര രാവ് തീർക്കാൻ ചോളപ്പട കൊച്ചിയിലെത്തുന്നു

പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, പൊന്നിയിൻ സെൽവനിലെ താരങ്ങൾ ഏപ്രിൽ 20ന് കൊച്ചിയിൽ എത്തും. ഉച്ചക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് ആറ് മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളിലും താരങ്ങൾ ആരാധകരെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിലൂടെ ഉത്സവ പ്രതീതിയേകുന്ന ഒരു നക്ഷത്ര രാവ് കൊച്ചിക്ക് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്-2 ഏപ്രിൽ 28ന് ആണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. 350ൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. പ്രേക്ഷകരുടെ സൗകര്യാർത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

മുന്നൂറിൽ പരം തിയേറ്ററുകളിൽ പൊന്നിയിൻ സെൽവൻ മലയാളപതിപ്പാണ് പ്രദർശിപ്പിക്കുക. മലയാളികളുടെ പ്രിയ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ജയറാം, ബാബു ആൻ്റണി എന്നിവരുടെ കേരളാ ഫാൻസും ചിത്രം മഹാവിജയമാക്കി തീർക്കാനുള്ള പ്രയത്നത്തിലും പ്രവർത്തനങ്ങളിലും വ്യാപൃതരായിരിക്കുകയാണ്. ഈ പാശ്ചാത്തലത്തിൽ തിയേറ്ററുടമകളും പൊന്നിയിൻ സെൽവൻ 2 തങ്ങളുടെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ വലിയ ആവേശമാണ് പ്രകടിപ്പിക്കുന്നതെന്ന്  ശ്രീ ഗോകുലം മൂവിസ് വക്താക്കൾ അറിയിച്ചു.

ALSO READ: Thangalaan Movie : വേഷപകർച്ചയ്ക്ക് വിക്രം വിസ്മയമാണ്'; പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത്

തമിഴ്നാട്ടിലെ പോലെ കേരളത്തിലും ഏപ്രിൽ 28ന് പുലർച്ചെ നാല് മണിക്ക് ആദ്യ പ്രദർശനം നടത്താനുള്ള അനുവാദം തേടിയിരിക്കുകയാണ് വിതരണക്കാർ. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ 'പൊന്നിയിൻ സെല്‍വൻ' ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. മണിരത്നത്തിൻ്റെ വളരെ കാലമായുള്ള സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമാണ് പൊന്നിയിൻ സെൽവൻ. എ.ആർ. റഹ്മാൻ്റെ മാന്ത്രിക സംഗീതവും, തോട്ടാധരണിയുടെ അത്ഭുത പ്പെടുത്തുന്ന കൂറ്റൻ സെറ്റുകളുടെ പാശ്ചാത്തലവും, രവിവർമ്മൻ്റെ ക്യാമറ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി ' പൊന്നിയിൻ സെൽവനായ അരുൺമൊഴി വർമ്മന് എന്തു സംഭവിച്ചു ? ' എന്ന ജിജ്ഞാസ നിലനിർത്തി കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തിയിരിക്കുന്ന മണിരത്നം രണ്ടാം ഭാഗത്തിൽ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഥ പൂർണതയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. വൈകാരികവും അതിലുപരി സംഘർഷാത്മകവുമായ മുഹൂർത്തങ്ങളിലൂടെയാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാ​ഗം കടന്നുപോകുന്നത്. സാങ്കേതിക മികവാർന്ന ദൃശ്യവൽക്കണം കൊണ്ടും ചടുലവും ചാരുതയാർന്നതുമായ അവതരണ ശൈലി കൊണ്ടും ലോക സിനിമക്ക് മുമ്പാകെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ നാഴിക്കല്ലും വഴിത്തിരിവുമായിരിക്കും ഈ മണിരത്നം സൃഷ്ടി എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു , പാർത്ഥിപൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'പൊന്നിയിൻ സെല്‍വൻ -1' രാജ്യത്തെ ബോക്സോഫീസിൽ വമ്പൻ വിജയമാണ് നേടിയത്. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ', (പിഎസ്2) തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. സി.കെ.അജയ് കുമാറാണ് പിആർഒ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News