Palthu Janwar Trailer : പ്രസൂനായി ബേസിൽ, കിടിലൻ മേക്ക് ഓവറിൽ ഷമ്മി തിലകനും; പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം സെപ്റ്റംബർ 2 നെത്തും

Palthu Janwar Movie Trailer : ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 06:59 PM IST
  • ചിത്രം ഈ ഓണം അവധിക്ക് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രം സെപ്റ്റംബർ 2 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
  • ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
  • നവാ​ഗതനായ സം​ഗീത് പി രാജൻ ചിത്രം സംവിധാനം ചെയ്യുന്നത്.
Palthu Janwar Trailer : പ്രസൂനായി ബേസിൽ, കിടിലൻ മേക്ക് ഓവറിൽ ഷമ്മി തിലകനും;  പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം സെപ്റ്റംബർ 2 നെത്തും

ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം  പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ആദ്യം കോമഡിയായി തുടങ്ങി അവസാനം ത്രില്ലിങ്ങായി മാറുന്ന തരത്തിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.  ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം ഈ ഓണം അവധിക്ക് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രം സെപ്റ്റംബർ 2 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. നവാ​ഗതനായ സം​ഗീത് പി രാജൻ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ഒരു ഗാനവും ഒരു പ്രോമോ സോങ്ങും നേരത്തെ പുറത്തുവിട്ടിരുന്നു. "എ പാൽതു ഫാഷൻ ഷോ" എന്ന ടൈറ്റിലിലാണ് ചിത്രത്തിൻറെ പ്രോമോ സോങ് പുറത്തുവിട്ടത്.  ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന ഗാനത്തിന് ചുവട് വെച്ചിരിക്കുന്നത് മലയാളികൾക്ക് പ്രിയങ്കരരായ ഇൻഫ്ളുവൻസേർസ് വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നിവരും ഒരു കൂട്ടം കുട്ടി ഡാൻസർമാരുമാണ്. ഇവരെ കൂടാതെ നിരവധി വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് ആണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തത്. 

ALSO READ: Palthu Janwar : 'അമ്പളിരാവ്' ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ

ചിത്രത്തിലെ അമ്പളി രാവും എന്ന് ആരംഭിക്കുന്ന ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അരുൺ അശോകാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈയിൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്.  ഈ കോമഡി ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്,  എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്,  ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്,  എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News