Paleri Maanikyam 4k: "പലേരി മാണിക്യം" 4k മികവോടെ കാണാം..! ഉടൻ പ്രദർശനത്തിനെത്തുന്നു

Paleri Maanikyam 4k: 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 01:49 PM IST
  • സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.
  • ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.
Paleri Maanikyam 4k: "പലേരി മാണിക്യം" 4k മികവോടെ കാണാം..! ഉടൻ പ്രദർശനത്തിനെത്തുന്നു

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത " പലേരി മാണിക്യം" വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ  4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ്  തിയ്യേറ്ററിലെത്തിക്കുന്നത്.

2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.

ALSO READ: ഹോട്ട് ആൻഡ് ചാമിങ്... കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശോഭിത ധൂലിപാല

മൈഥിലി,ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ,ശശി കലിംഗ,ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. നിർമ്മാണം-മഹാ സുബൈർ,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ.കഥ-ടി പി രാജീവൻ. വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News