വേദ ജ്യോതിഷ പ്രകാരം, നിരവധി ശുഭയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്ന ദിവസമാണ് ഇന്ന്.
ബുധൻ ഇന്ന് മകരം രാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടും. ഇന്ന് നിരവധി ശുഭയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്.
മിഥുനം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിവസമാണ് ഇന്ന്. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികം വർധിക്കും.
കന്നി രാശിക്കാർക്ക് ഇന്ന് നിരവധി ഭാഗ്യഫലങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ഉണ്ടാകും.
ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം. പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കാനാകും.
ധനു രാശിക്കാർക്ക് വലിയ സാമ്പത്തിക വളർച്ചയുണ്ടാകും. ബിസിനസിലും ജോലിയിലും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനാകും.
കുംഭം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനമായിരിക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. പാരമ്പര്യ സ്വത്ത് ലഭിക്കും. ഇംപോർട്ട് എക്സ്പോർട്ട് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ സാമ്പത്തി ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)