Kochi : അനൂപ് മേനോൻ (Anoop Menon) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പദ്മയുടെ (Padma) ടീസർ (Teaser) പുറത്ത് വിട്ടു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയാണ് (Surabhi Lekshmi). മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിൽ വട്ടോളി പത്മജ എന്ന കഥാപാത്രമായി ആണ് സുരഭി എത്തുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പത്മയ്ക്കുണ്ട്. സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. ദേശിയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പത്മ.
ALSO READ: Movie Release Update : കോവിഡ് രോഗബാധയെ തുടർന്ന് റിലീസ് മാറ്റി വെച്ച സിനിമകൾ
അനൂപ് മേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അനൂപ് മേനോനെയും സുരഭി ലക്ഷ്മിയെയും കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയ ഉടൻ തന്നെ വൻ ജനശ്രദ്ധയാണ് ആകര്ഷിച്ചിരിക്കുന്നത്‍.
ALSO READ: Pushpa Amazon Prime | യഥാർത്ഥത്തിൽ പുഷ്പക്ക് ആമസോൺ കൊടുത്ത തുക കുറഞ്ഞു പോയോ?
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ചിത്രത്തിന്റെ കലാസംവിധനം ദുന്ദു രഞ്ജീവാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് ബാദുഷയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ സിയാന്‍ ശ്രീകാന്തും, സംഗീതം ചെയ്തിരിക്കുന്നത് നിനോയ് വർഗീസുമാണ്. സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അനില്‍ ജി ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...