Kochi: മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ (Superhero) ചിത്രമായ മിന്നൽ മുരളിയുടെ മോഷൻ പോസ്റ്റർ മോഹൻലാൻ പുറത്തിറക്കി. ടോവിനോ തോമസാണ് (Tovino Thomas) ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ടോവിനോ തോമസ് സൂപ്പർ ഹീറോ വേഷത്തിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ എത്തുന്നത്.
വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മോഷൻ പോസ്റ്റർ റിലീസ് ചെയ്തതിനോടൊപ്പം. 2021 ഓഗസ്റ്റ് 19ന് ഓണം റിലീസ് ചിത്രമായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രം നെറ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
This is his destiny!
Thrilled & excited to share the motion poster of our multilingual superhero movie - MINNAL MURALI.
Onam 2021!
#MinnalMurali #MisterMurali #MerupuMurali #MinchuMurali #Netflix #MinnalMuraliSL #MinnalMuraliMotionPoster pic.twitter.com/LN1kdnCqkO— Tovino Thomas (@ttovino) March 20, 2021
ALSO READ: Keerthy Suresh ചിത്രം Rang De ട്രെയ്ലർ റിലീസ് ചെയ്തു; ചിത്രം മാർച്ച് 26 നെത്തും
ചിത്രം അന്നൗൻസ് ചെയ്തത് മുതൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മിന്നൽ മുരളി. ബിഗ് ബജറ്റ് ചിത്രമായ മിന്നൽ മുരളി 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ (Cinema) ഷൂട്ടിങ് പൂർത്തിയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ ചിത്രത്തിന് മിസ്റ്റർ മുരളിയെന്നും, മെരുപ്പ് മുരളിയെന്ന തെലുങ്കിലും, മിഞ്ചു മുരളിയെന്ന് കന്നഡയിലും ചിത്രത്തിന് പേര് നൽകിയിട്ടുണ്ട്.
ALSO READ: Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു
ഗോദയ്ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസെഫും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മിന്നൽ മുരളിയ്ക്കുണ്ട്. ടോവിനോ തോമസിനെ കൂടാതെ അജു വർഗിസ് (Aju Varghese), ഹരിശ്രീ അശോകൻ, ബൈജു, ഫെമിന ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...