വളരെ അധികം വിവാദങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു ഒരു സർക്കാർ ഉത്പന്നം. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിലിറക്കാനിരുന്ന ചിത്രത്തിന് അവസാന സമയത്തായിരുന്നു പേരു മാറ്റം. ഒടുവിൽ ഇതിന് ഒരു സർക്കാർ ഉത്പന്നം എന്ന പേരാക്കി മാറ്റേണ്ടതായി വന്നു. തീയ്യേറ്ററുകളിൽ കാര്യമായ ചലനം ചിത്രത്തിന് സൃഷ്ടിക്കാനായില്ലെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഏതാണ്ട് 3.5 കോടിയുടെ നിർമ്മാണ് ചിലവുള്ള ചിത്രത്തിന് ആകെ കിട്ടിയത് 19 ദിവസത്തെ കളക്ഷനിൽ നിന്നായി 0.15 കോടിയാണ് (15 ലക്ഷം) . ഇന്ത്യാ ഗ്രോസ് കളക്ഷനായി 0.17 കോടിയും (17 ലക്ഷം) ചിത്രം നേടി.
Oru Sarkar Ulpannam Ott Release
ചിത്രം മാർച്ച് എട്ടിനാണ് തീയ്യേറ്ററിൽ എത്തിയത്. ഏപ്രിൽ എട്ടോടു കൂടി ഒരു മാസം പിന്നിടും. നിലവിൽ തീയ്യേറ്ററുകളിലൊന്നിവും ഒരു സർക്കാർ ഉത്പന്നം ഇല്ലെന്നാണ് റിപ്പോർട്ട്. ഇത് കൊണ്ട് തന്നെ അതിവേഗം ചിത്രം ഒടിടിയിലേക്ക് എത്തുമെന്നാണ് സൂചന. ഇംഗ്ലീഷ് ജാഗ്രൺ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ഏപ്രിൽ തന്നെ ഒടിടിയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. എന്നാൽ തീയ്യതിയോ, ഒടിടി പ്ലാറ്റഫോമോ ഏതാണെന്ന് വ്യക്തമല്ല. ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചിട്ടില്ല.
അണിയറ പ്രവർത്തകർ
സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു ഭാരത സർക്കാർ ഉത്പന്നം. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് അജ്മൽ ഹസ്ബുള്ളയാണ് സംഗീതം പകർന്നിരിക്കുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി, കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.
അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ ,ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിൻറെ തിരക്കഥാകൃത്ത് നിസാം റാവുത്തറിൻറെ മരണം സിനിമ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കയാണ്. ത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു നിസാം റാവുത്തർ.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.