Oru Bharatha Sarkar Uthpannam: സുബീഷ് സുധി നായകൻ; 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക് പുറത്ത്

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി വി കൃഷ്ണൻ തുരുത്തി, കെ സി രഘുനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 07:43 PM IST
  • ഗൗരി ജി കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുലൻ എന്നിവരാണ് മറ്റു താരങ്ങൾ.
  • ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
  • ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.
Oru Bharatha Sarkar Uthpannam: സുബീഷ് സുധി നായകൻ; 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക് പുറത്ത്

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ഭാരത സർക്കാർ ഉത്പന്നം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിരവധി താരങ്ങൾ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഗൗരി ജി കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുലൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി വി കൃഷ്ണൻ തുരുത്തി, കെ സി രഘുനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. നിസാം റാവുത്തർ തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, കല - ഷാജി മുകുന്ദ്.

 

Also Read: Nadanna Sambavam Movie: കേന്ദ്ര കഥാപാത്രങ്ങളായി ബിജു മേനോനും സുരാജും; 'നടന്ന സംഭവം' മോഷൻ പോസ്റ്റര്‍

മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്, എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, ഫിനാൻസ് കൺട്രോളർ-രഞ്ജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ- എ എസ് ദിനേശ്.

ചിത്രത്തിന്റെ പൂജ സ്വിച്ചോൺ കർമ്മം കാസർകോട്, തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്റർ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് ആദ്യ ക്ലാപ്പടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News