ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചതായി റിപ്പോർട്ട്. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണമാണ് ദുരന്തത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
Also Read: ആംബുലൻസ് പാഞ്ഞുകയറി; തിരുപ്പതി ക്ഷേത്രത്തിലേക്ക് കാൽനടയായി പോയ രണ്ട് സ്ത്രീകൾ മരിച്ചു
ശ്വാസംമുട്ടലിനെ തുടർന്ന് ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജാസ് അഹമ്മദ് ഭട്ട് (38), ഭാര്യ സലീമ (32), മക്കളായ അരീബ് (3), ഹംസ (18 മാസം), ഒരു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്.
ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം അനുശോചനം അറിയിച്ചു. ഈ സമയത്ത് ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Also Read: വൈകുണ്ഠ ഏകാദശി 2025: മഹാവിഷുവിന്റെ അനുഗ്രഹത്താൽ ജനുവരി 10 മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും!
ഇത്തരം ദാരുണമായ സംഭവങ്ങൾ തടയുന്നതിന് ഹീറ്റിങ് മെഷീന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച ഉപദേശങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഈ സമയം ഓർമ്മിപ്പിച്ചു. കഠിനമായ തണുപ്പുകാലത്ത് ആളുകൾ ചിലപ്പോൾ അവരുടെ മുറികളിൽ എൽപിജി ഹീറ്ററുകൾ അശ്രദ്ധമായി ഉപയോഗിക്കുന്നുണ്ട്. ഇവ കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കും. ശുദ്ധവായു കടന്നുപോകാതെ പൂർണ്ണമായും അടച്ച മുറിയിൽ ഇത്തരം ഉപകരണങ്ങൾ മാരകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.