Oh My Darling OTT Update : ഓ മൈ ഡാർലിങ്ങിന്റെ ഡിജിറ്റൽ അവകാശങ്ങൾ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കി?

ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്.   

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 11:18 AM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്.
  • ചിത്രം ഇന്ന്, ഫെബ്രുവരി 24 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • ഒരു മാസത്തിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • മെൽവിൻ ബാബുവാണ് ചിത്രത്തിൽ അനിഖയുടെ നായകനായി എത്തിയിരിക്കുന്നത്.
Oh My Darling OTT Update : ഓ മൈ ഡാർലിങ്ങിന്റെ ഡിജിറ്റൽ അവകാശങ്ങൾ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കി?

അനിഖ സുരേന്ദ്രൻ  ആദ്യമായി മലയാളത്തിൽ നായികയാവുന്ന ചിത്രം ഓ മൈ ഡാർലിംങിന്റെ ഒടിടി അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ട്. ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന്, ഫെബ്രുവരി 24 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെൽവിൻ ബാബുവാണ് ചിത്രത്തിൽ അനിഖയുടെ നായകനായി എത്തിയിരിക്കുന്നത്.

 ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും എം ബാവ ആർട്ടും നിർവഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ.

ALSO READ: Oh My Darling Movie : ഒരു ടീനേജ് പ്രണയം; ഓ മൈ ഡാർലിങ്ങിലെ പ്രണയഗാനം പുറത്ത്

ചീഫ് അസോസിയേറ്റ്- അജിത് വേലായുധൻ, മ്യൂസിക്- ഷാൻ റഹ്‌മാൻ, ക്യാമറ- അൻസാർ ഷാ, എഡിറ്റർ- ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്,  വരികൾ- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ,  വിനായക് ശശികുമാർ, പിആർഒ- ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ കൺസൾട്ടന്റ്‌സ്- പോപ്‌കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം,  എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News