Mukesh: ബ്ലാക് മെയ്ൽ തന്ത്രത്തിന് കീഴടങ്ങില്ല, തെളിവുകളുണ്ട്; മിനു മുനീറിനെതിരെ വെളിപ്പെടുത്തലുമായി മുകേഷ്

Mukesh against Minu Muneer: പണം ആവശ്യപ്പെട്ട് നിരന്തരമായി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നാണ് മുകേഷ് തുറന്നുപറഞ്ഞിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 04:19 PM IST
  • പണം ആവശ്യപ്പെട്ട് നിരന്തരമായി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു.
  • 2022ല്‍ മിനു മുനീര്‍ വലിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു.
  • നിസ്സഹായനാണെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്ന് പറഞ്ഞെന്ന് മുകേഷ്.
Mukesh: ബ്ലാക് മെയ്ൽ തന്ത്രത്തിന് കീഴടങ്ങില്ല, തെളിവുകളുണ്ട്; മിനു മുനീറിനെതിരെ വെളിപ്പെടുത്തലുമായി മുകേഷ്

തിരുവനന്തപുരം: നടി മിനു മുനീറിനെതിരെ ഗുരുതര ആരോപണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. സിനിമയില്‍ അവസരം ആവശ്യപ്പെട്ട് 2009ല്‍ മിനു കുര്യന്‍ എന്ന് പറഞ്ഞ് ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെടുകയും ഫോട്ടോ ആല്‍ബവുമായി വീട്ടിലെത്തുകയും ചെയ്തിരുന്നുവെന്ന് മുകേഷ് പറഞ്ഞു. 2022ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടെന്നും ഇത്തവണ മിനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയതെന്നും മുകേഷ് വെളിപ്പെടുത്തി.

പണം ആവശ്യപ്പെട്ട് നിരന്തരമായി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. 2009ലെ കൂടിക്കാഴ്ചയില്‍ അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് പറഞ്ഞപ്പോള്‍ ശ്രമിക്കാമെന്നായിരുന്നു തന്റെ മറുപടി. അന്ന് തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉള്ളതായി അവര്‍ പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെക്കാലത്തേയ്ക്ക് അവരെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് മുകേഷ് പറഞ്ഞു. 

ALSO READ: ശേഖരവർമ്മ രാജാവായി നിവിൻ പോളി; അനുരാജ് മനോഹർ ചിത്രത്തിന് തുടക്കം

2022ല്‍ മിനു മുനീര്‍ എന്ന് പരിചയപ്പെടുത്തിയ അവര്‍ തന്നോട് വലിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. താന്‍ നിസ്സഹായനാണെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് തനിയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിട്ടുണ്ട്. പണം നല്‍കാത്തതിനെ തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ തന്നെ അറിയിച്ചെന്നും മുകേഷ് വെളിപ്പെടുത്തി. 

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഈ സ്ത്രീയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് ഒരാള്‍ തന്നെ ഫോണില്‍ വിളിച്ചെന്ന് മുകേഷ് പറഞ്ഞു. ഇയാളും വന്‍ തുക ആവശ്യപ്പെട്ട്. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക് മെയ്ല്‍ ചെയ്ത ഈ സംഘമാണ് ഒരു അവസരം ലഭിച്ചപ്പോള്‍ തനിയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും തനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ ബലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും മുകേഷ് വ്യക്തമാക്കി. 

ബ്ലാക് മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ താന്‍ തയ്യാറല്ലെന്ന് മുകേഷ് പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവെയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുകേഷ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News