Money Heist Season 5: പ്രൊഫസ്സർ അറസ്റ്റിലായോ? എന്തൊക്കെയാണ് പുതിയ ട്വിസ്റ്റുകൾ, സസ്പെൻസ് നിറക്കുന്ന സീസൺ-5 ട്രെയിലർ

അതിനിടയിൽ  സസ്പെൻസ് നിറച്ച് ട്രെയിലറും റിലീസായി

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 06:34 PM IST
  • പ്രൊഫസർ അറസ്റ്റിലായോ എന്നാണ് ട്രെയിലർ കണ്ടവർക്കുള്ള പ്രധാന സംശയം.
  • തിങ്കളാഴ്ചയാണ് സീസൺ 5-ൻറെ പാർട്ട്-1 ട്രെയിലർ റീലീസായത്
  • രണ്ട് മിനിട്ട് മാത്രമാണ് ട്രെയിലറിൻറെ ദൈർഘ്യം.
Money Heist Season 5: പ്രൊഫസ്സർ അറസ്റ്റിലായോ? എന്തൊക്കെയാണ് പുതിയ ട്വിസ്റ്റുകൾ, സസ്പെൻസ് നിറക്കുന്ന സീസൺ-5 ട്രെയിലർ

ഒരേ ഒരു മാസം മാത്രമെയുള്ള ഇനി മണീ ഹെയിസ്റ്റ് സീസൺ 5 റിലീസിന്. അതിനിടയിൽ  സസ്പെൻസ് നിറച്ച് ട്രെയിലറും റിലീസായി. പ്രൊഫസർ അറസ്റ്റിലായോ എന്നാണ് ട്രെയിലർ കണ്ടവർക്കുള്ള പ്രധാന സംശയം. ട്രെയിലറിൽ പ്രൊഫസ്സറിന് ഇൻസ്പെക്ടർ അലീസിയ സിയറ ചെക്ക് മേറ്റ് പറയുന്നുണ്ട്. പിന്നീട് ലിസ്ബൺ ആണ് ടീമിനെ.നയിക്കുന്നത്.

തിങ്കളാഴ്ചയാണ് സീസൺ 5-ൻറെ പാർട്ട്-1 ട്രെയിലർ റീലീസായത്. രണ്ട് മിനിട്ട് മാത്രമാണ് ട്രെയിലറിൻറെ ദൈർഘ്യം. പ്രൊഫസറെ അറസ്റ്റ് ചെയ്യുന്നതും, സൈന്യം ബാങ്ക് ഒാഫ് സ്പെയിനിൽ അറ്റാക്ക് ചെയ്യുന്നതുമെല്ലാം ട്രെയിലറിലുണ്ട്.

 ALSO READ : Money Heist season 5: കാത്തിരിപ്പിന് വിരാമം: പ്രൊഫസ്സറും ടീമും സെപ്റ്റംബറിലെത്തുന്നു

പുതിയ ഹെയ്സ്റ്റിനെത്തുന്ന ടീം 100 മണിക്കൂറോളം  നേരം ബാങ്ക് ഒാഫ് സ്പെയിനിൽ അകപ്പെട്ടു പോവുന്നതാണ് സീസൺ 5ൻറെ കഥ. പൂർണമായി ആക്ക്ഷൻ പാക്ക് തന്നെയായിരിക്കും സീസൺ-5 എന്നതിൽ സംശയമില്ല.

സെപ്റ്റംബറിലാണ് സീസൺ5 റിലീസാവുന്നത്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും സീസൺ-5 എത്തുന്നത്. ആദ്യഭാഗം സെപ്റ്റംബർ 3നും, രണ്ടാമത്തേത് ഡിസംബർ മൂന്നിനുമായിരിക്കും എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News