Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്‍ രണ്ടും കല്‍പ്പിച്ച് തന്നെ; ഇത് വമ്പന്‍ സര്‍പ്രൈസ്

Malaikottai Vaaliban latest update: കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തുക. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 02:44 PM IST
  • മോഹന്‍ലാലും എൽജെപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
  • വാലിബന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
  • മോഹന്‍ലാലിന് പുറമെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്‍ രണ്ടും കല്‍പ്പിച്ച് തന്നെ; ഇത് വമ്പന്‍ സര്‍പ്രൈസ്

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ വര്‍ഷം മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും വാലിബന്‍ തന്നെ. മോഹന്‍ലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നത്. 

വാലിബന്റെ ഓരോ അപ്‌ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം തരംഗമായിരുന്നു. വാലിബന്റെ പ്രമേയം എന്തായിരിക്കും എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല. ഒന്നിന് ഒന്നിന് വ്യത്യസ്തമായ അപ്‌ഡേറ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇപ്പോള്‍ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു പുതിയ വിവരം മോഹന്‍ലാല്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. 

ALSO READ: ഏദൻ പൂവേ....; ലിറ്റിൽ ഹാർട്ട്സിലെ മനോഹര ഗാനം എത്തി

മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമ എക്‌സ്പ്രസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയ സൂചന പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. നേര് നല്‍കിയ വിജയം മലൈക്കോട്ടൈ വാലിബനും ആവര്‍ത്തിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News