Malaikottai Vaaliban: വരുന്നത് കൊടുങ്കാറ്റ് തന്നെ! തീയായി 'മലൈക്കോട്ടൈ വാലിബന്‍' പുതിയ പോസ്റ്റര്‍

Malaikottai Vaaliban new poster: മോഹൻലാലും എൽജെപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് സവിശേഷത. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 01:04 PM IST
  • മാസ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.
  • ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ എത്തുക.
  • നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കോളിളക്കം തീര്‍ത്തുകഴിഞ്ഞു.
Malaikottai Vaaliban: വരുന്നത് കൊടുങ്കാറ്റ് തന്നെ! തീയായി 'മലൈക്കോട്ടൈ വാലിബന്‍' പുതിയ പോസ്റ്റര്‍

തുടര്‍ പരാജയങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കോളിളക്കം തീര്‍ത്തുകഴിഞ്ഞു. മികച്ച പ്രതികരണം നേടി നേര് മുന്നോട്ട് പോകുമ്പോഴും മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രം എന്തായിരിക്കും എന്ന് ഒരുതരത്തിലുമുള്ള സൂചനകള്‍ നല്‍കാതെയാണ് ഓരോ പോസ്റ്ററും പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും ഏവരെയും ഞെട്ടിച്ചുകൊണ്ട് പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ALSO READ: സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററായിരുന്നു

മാസ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. പൂഴിമണ്ണില്‍ മുട്ടുകാലൂന്നി, വലം കൈയ്യില്‍ പൂഴി വാരി മല്ലയുദ്ധത്തിന് തയ്യാറെടുക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. പുതിയ പോസ്റ്ററും ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ എത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News