Liger : ലൈഗറിന്റെ ഡബ്ബിങ് പൂർത്തിയാക്കി മൈക്ക് ടൈസൺ; ചിത്രം ഈ ആഗസ്റ്റിൽ എത്തും

മൈക്ക് ടൈസൺ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രമാണ് ലൈഗർ. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 06:40 PM IST
  • മൈക്ക് ടൈസൺ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രമാണ് ലൈഗർ.
  • ചിത്രം ഈ വർഷം ആഗസ്റ്റ് 25 ന് തീയേറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
  • ചിത്രത്തിൻറെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്.
  • ചിത്രം സംവിധാനം ചെയ്യുന്നത് പുരി ജ​ഗന്നാഥ് ആണ്.
Liger : ലൈഗറിന്റെ ഡബ്ബിങ് പൂർത്തിയാക്കി മൈക്ക് ടൈസൺ; ചിത്രം ഈ ആഗസ്റ്റിൽ എത്തും

Hyderabad : നടൻ വിജയ് ദേവർകൊണ്ട മുഖ്യ വേഷത്തിലെത്തുന്ന ലൈ​ഗറിന്റെ ഡബ്ബിങ് ഇതിഹാസ ബോക്‌സിങ്‌ താരം മൈക്ക് ടൈസൺ പൂർത്തിയാക്കി. മൈക്ക് ടൈസൺ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രമാണ് ലൈഗർ. ചിത്രം ഈ വർഷം ആഗസ്റ്റ് 25 ന് തീയേറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൻറെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് പുരി ജ​ഗന്നാഥ് ആണ്.

ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിൽ ചിത്രീകരിച്ചിരുന്നു.  ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിൽ സിനിമ റിലീസ് ചെയ്യും.

ALSO READ: Mahaan : അമ്പത് ദിവസങ്ങൾ കടന്ന് മഹാൻ; നന്ദി അറിയിച്ച് വിക്രം

ചിത്രത്തിൽ വിജയ് ദേവർകൊണ്ടയെയും കൂടാതെ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2021 സെപ്റ്റംബർ 9 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങിയിരുന്ന ചിത്രമാണ് ലൈഗർ. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ചിത്രത്തിൻറെ ചിത്രീകരണവും മറ്റ് പ്രവർത്തങ്ങളും നീണ്ട് പോകുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News