Liger: ബോക്സിങ് ദൈവം ഇന്ത്യൻ സിനിമയിൽ, വിജയ് ദേവരകൊണ്ട ചിത്രത്തിൽ മൈക്ക് ടൈസണും

മുൻപ് നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ ഇത് ആദ്യമായാണ് റിങ്ങിലെ രാജാവ് വേഷമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 08:26 PM IST
  • ഇതിഹാസ ബോക്‌സിങ്‌ താരം മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയിലേക്ക്.
  • മൈക്ക് ടൈസൺ അഭിനയിക്കുന്ന വാർത്ത നിർമാതാക്കളിലൊരാളായ ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ട്വീറ്റ് ചെയ്തത്.
  • പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലി​ഗർ.
Liger: ബോക്സിങ് ദൈവം ഇന്ത്യൻ സിനിമയിൽ, വിജയ് ദേവരകൊണ്ട ചിത്രത്തിൽ മൈക്ക് ടൈസണും

നടൻ വിജയ് ദേവരകൊണ്ട (Vijay Devarakonda) മുഖ്യ വേഷത്തിലെത്തുന്ന 'ലി​ഗർ' (Liger) എന്ന തെലുങ്ക് ചിത്രത്തിലൂടെ (Telungu Film) ഇതിഹാസ ബോക്‌സിങ്‌ താരം (Legendry Boxer) മൈക്ക് ടൈസൺ (Mike Tyson) ഇന്ത്യൻ സിനിമയിലേക്ക്. മുൻപ് നിരവധി ഹോളിവുഡ് (Hollywood) ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ (Indian Ciinema) ഇത് ആദ്യമായാണ് റിങ്ങിലെ രാജാവ് വേഷമിടുന്നത്.

ചിത്രത്തിൽ മൈക്ക് ടൈസൺ അഭിനയിക്കുന്ന വാർത്ത നിർമാതാക്കളിലൊരാളായ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ തന്റെ ട്വിറ്ററിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന പുതിയ പോസ്റ്ററും പുറത്ത് വിട്ടു. 

 

Also Read: Vijay Deverakonda യുടെ "Liger" സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും; Ananya Panday യാണ് ചിത്രത്തിലെ നായിക

‌"ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയിൽ ആദ്യമായി റിങ്ങിലെ രാജാവ് പ്രത്യക്ഷപ്പെടുന്നു. മൈക്ക് ടൈസനെ ലി​ഗറിലേക്ക് സ്വാ​ഗതം ചെയ്യുന്നു".. കരൺ ജോഹർ ട്വീറ്റ് ചെയ്തു. ബോക്സിംഗ് ഇതിഹാസവുമായി സ്ക്രീൻ സ്പേസ് പങ്കിടുന്നതിൽ ആവേശഭരിതനാണെന്ന് വിജയ് ദേവരകൊണ്ടയും വ്യക്തമാക്കി.

 

ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലി​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. 

Also Read: Drugs ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കരണ്‍ ജോഹര്‍ , അന്വേഷണം ധര്‍മ പ്രൊഡക്ഷന്‍സിലേയ്ക്ക് 

​ഗോവയിൽ ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണം നടക്കുകയാണ് ഇപ്പോൾ. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിൽ സിനിമ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News