Marco Promo Song: 'മാർപാപ്പ' വിഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളം, ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' എത്തുന്നു

Marpapa Marco Promo Song: ഉണ്ണി മുകുന്ദന്റെ മാസ്സ് വരവിനായി വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഡിസംബ‍ർ 20ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Written by - Zee Malayalam News Desk | Last Updated : Dec 9, 2024, 09:21 PM IST
  • ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യിലെ 'മാർപാപ്പ' വിഡിയോ ഗാനം പുറത്തിറങ്ങി
  • ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്
  • സയീദ് അബ്ബാസ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നു
Marco Promo Song: 'മാർപാപ്പ' വിഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളം, ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' എത്തുന്നു

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം 'മാർക്കോ'യുടെ പ്രൊമോ ​ഗാനം പുറത്തിറക്കി. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.

ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം 'മാർപാപ്പ'  പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൊമോ ​ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി മുകന്ദനാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്. സയീദ് അബ്ബാസ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നു. സയീദ് അബ്ബാസ് സ്വതന്ത്ര ​സം​ഗീതസംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്.

'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന മാർക്കോ ഡിസംബർ 20ന് തിയേറ്ററുകളിൽ പ്രദ‍ർശനത്തിനെത്തും. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഒരേ സമയം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ച് ഹിറ്റായിരുന്നു. 'ബ്ലഡ്' എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ നേടി. ആദ്യം പുറത്തിറങ്ങിയത് ഡബ്സി പാടിയ വേര്‍ഷനായിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയയിൽ വന്ന ചര്‍ച്ചകൾക്ക് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി.

ALSO READ: മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എത്തുന്നു! 'മാർക്കോയ്ക്ക് എ സർട്ടിഫിക്കറ്റ്‌

ഒരേ പാട്ട് രണ്ട് ഗായകരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടും ഗാനം ട്രെന്‍ഡിങ് ലിസ്റ്റിൽ തുടരുകയാണ്. ബേബി ജീന്‍ പാടിയ 'മാര്‍പ്പാപ്പ' എന്ന ഗാനമാണ് പിന്നീട് പുറത്തിറങ്ങിയത്. ഈ മൂന്ന് ഗാനങ്ങളും യുട്യൂബില്‍ മ്യൂസിക് വിഭാഗത്തിൽ ട്രെന്‍ഡിങ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരേ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരികയെന്നതും അപൂര്‍വ്വമാണ്.

ഉണ്ണി മുകുന്ദന്റെ മാസ്സ് വരവിനായ് വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് സംഗീതം പകരുന്നത്.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: 'അച്ചായോ ഇവനാളിത്തിരി ജിമിട്ടനാ!' ക്രിസ്മസിന് 'വീര്യം' കൂട്ടാൻ ആഷിഖ് അബുവിന്‍റെ 'റൈഫിൾ ക്ലബ്ബ്'; ഞെട്ടിക്കുന്ന ട്രെയിലർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News