viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ

താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും (Social media) വൈറലാകുകയാണ്.  വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.    

Last Updated : Dec 2, 2020, 05:48 PM IST
  • 'ഉറുമി' യുടെ വൻ വിജയത്തിന് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍.
  • മികച്ച ഛായാഗ്രാഹകനായ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്നത് എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
  • ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ്.
viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ

അഭിനയത്തിനൊപ്പം പാട്ടിലും ഡാൻസിലും കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ (Manju Warrier).  പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന് വേണ്ടി മഞ്ജു വാര്യര്‍ ആലപിച്ച ഗാനം ആസ്വാദകര്‍ക്കിടയില്‍ വൈറലാകുകയാണ്.  

ഇതിനിടയിൽ തന്റെ 'കിം കിം' (Kim Kim Song) ഗാനത്തിന് നൃത്തച്ചുവടുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍ (Manju Warrier).  താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും (Social media) വൈറലാകുകയാണ്.  വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  

Also read: viral photo: നിറവയറിൽ ശീർഷാസനം ചെയ്ത് അനുഷ്ക..! 

'ഉറുമി' യുടെ വൻ വിജയത്തിന് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍ (Jack and Jill). മികച്ച ഛായാഗ്രാഹകനായ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ  സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്നത് എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് (Kalidas Jayaram).  കിം കിം ഗാനത്തിലെ വരികള്‍ ബി കെ ഹരിനാരയണന്റേതാണ്.  സംഗീത റാം സുന്ദര്‍ നിർവഹിച്ചതാണ്. 

Also read: വിന്റർ എക്സ്പീരിയൻസിനായി ഹിമാലയൻ ട്രിപ്പുമായി Resmi R Nair

നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന  ഈ ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ട്.  മാത്രമല്ല സന്തോഷ് ശിവന്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യത്തെ ചിത്രമാണിത്. 

സന്തോഷ് ശിവന്റെ (Santhosh Sivan) മലയാള ചിത്രങ്ങളായ അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾ കണ്ട് ആസ്വദിച്ചിട്ടുള്ള മലയാളി പ്രേക്ഷകർ ഈ ചിത്രവും അതുപോലെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന പ്രതീക്ഷയിലാണ്.  

 

 

Trending News