Aattam: 'ആട്ടം' കണ്ട് മമ്മൂട്ടി; അണിയറക്കാരെയും അഭിനേതാക്കളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു

Mammootty congratulated Aattam team: വ്യത്യസ്തമായ പ്രമേയത്താലും അവതരണത്താലും കൈയ്യടി നേടുകയാണ് ആട്ടം. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 06:18 PM IST
  • ആട്ടം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
  • വിനയ് ഫോർട്ട്, ഷാജോൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
  • ആനന്ദ് ഏകർഷിയാണ് ചിത്രം സംവിധാനം ചെയ്തത്.
Aattam: 'ആട്ടം' കണ്ട് മമ്മൂട്ടി; അണിയറക്കാരെയും അഭിനേതാക്കളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത് ആട്ടം. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വ്യത്യസ്തമായ പ്രമേയത്താലും അവതരണത്താലും കൈയ്യടി നേടുകയാണ്. ഇപ്പോള്‍ ഇതാ മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ചിത്രം കണ്ടിരിക്കുകയാണ്. 

ആട്ടം കണ്ടെന്ന് മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും മമ്മൂട്ടി സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു. ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ഏകര്‍ഷി ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച ചിത്രവും ഒരു നീണ്ട പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. 

ALSO READ: 'എന്റെ മനയ്ക്കലേക്ക് സ്വാഗതം'; ത്രില്ലടിപ്പിച്ച് ഭ്രമയുഗം ടീസർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്.
ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു - സുകൃതം!
ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. Vinay forrt' നെ മിസ്സ്‌ ചെയ്തു. ഷൂട്ടിലാണ്. മമ്മൂക്ക'യ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ശാജോൺ ചേട്ടന് ആയിരം ഉമ്മകൾ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News