Malikappuram Ott Release: പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന 'മാളികപ്പുറം' ഒടിടിയിലെത്തുന്നു; എവിടെ എപ്പോൾ കാണാം?

മാളികപ്പുറം അടുത്ത മാസം മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്ർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 07:15 PM IST
  • ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം.
  • ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്.
  • ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
Malikappuram Ott Release: പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന 'മാളികപ്പുറം' ഒടിടിയിലെത്തുന്നു; എവിടെ എപ്പോൾ കാണാം?

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി ഹോട്ട്സ്റ്റാറിനെന്ന് റിപ്പോർട്ട്. ചിത്രം അടുത്ത മാസം സ്ട്രീമിങ് തുടങ്ങുമെന്നാണ് രിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമസോൺ പ്രൈമാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സിനിമകളുടെ ഒടിടി സംബന്ധിച്ച കാര്യങ്ങൾ പബ്ലിഷ് ചെയ്യുന്ന ഒടിടി പ്ലേ എന്ന സൈറ്റാണ് മാളികപ്പുറത്തിന്റെ ഒടിടി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ അണിയറ പ്രവർത്തകർ ഒടിടി റിലീസിനെയോ, ഒടിടി പ്ലാറ്റ്‌ഫോമിനെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. 

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

Also Read: Saturday Night Ott Release: കിറുക്കനും കൂട്ടരും ഒടിടിയിലേക്ക്; 'സാറ്റർഡേ നൈറ്റ്' എപ്പോൾ, എവിടെ കാണാം?

 

രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News