Malayalam Movies OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ ഇവയാണ്

Malayalam Movies OTT Release in March: മാർച്ച് ഒമ്പതിന് സൈന പ്ലേയിൽ ചതുരം ഒടിടി സ്ട്രീമിങ് ആരംഭിക്കും. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ മാർച്ച് പത്തിന് സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് രേഖ സ്ട്രീം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 03:29 PM IST
  • സ്വാസികയെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ ചിത്രം ചതുരം ഒടിടി റിലീസിന് ഒരുങ്ങുകയാണ്
  • റോഷൻ മാത്യു, അലന്‍സിയർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
  • മാർച്ച് ഒമ്പതിന് സൈന പ്ലേയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്
Malayalam Movies OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ ഇവയാണ്

നിരവധി മലയാള ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിന് ഒരുങ്ങുന്നത്. മാർച്ച് ഒമ്പതിന് സൈന പ്ലേയിൽ ചതുരം ഒടിടി സ്ട്രീമിങ് ആരംഭിക്കും. മാത്യു തോമസും മാളവിക മോഹനനും ആദ്യമായി ഒന്നിച്ചെത്തിയ ക്രിസ്റ്റിയും ഒടിടിയിൽ പ്രദർശനം ആരംഭിക്കും. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ മാർച്ച് പത്തിന് സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് രേഖ സ്ട്രീം ചെയ്യുന്നത്.

ചതുരം

സ്വാസികയെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ ചിത്രം ചതുരം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. റോഷൻ മാത്യു, അലന്‍സിയർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർച്ച് ഒമ്പതിന് സൈന പ്ലേയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ക്രിസ്റ്റി

മാത്യു തോമസും മാളവിക മോഹനനും ആദ്യമായി ഒന്നിച്ചെത്തിയ ക്രിസ്റ്റി ഒടിടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവ് മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യും. ഒടിടി റിലീസിനോട് അനുബന്ധിച്ചുള്ള ചിത്രത്തിന്റെ ട്രെയിലറും സോണി ലിവ് പുറത്ത് വിട്ടിരുന്നു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്തത്. അൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നു. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ.

രേഖ

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. മാർച്ച് 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. റൊമാൻസ് - റിവഞ്ച് ത്രില്ലർ ചിത്രമാണ് രേഖ.

എങ്കിലും ചന്ദ്രികേ

സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച 'എങ്കിലും ചന്ദ്രികേ' ഒടിടി റിലീസ് പ്രഖ്യാപിച്ചു. മനോരമ മാക്‌സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മുഴുനീള കോമഡി ചിത്രമായ എങ്കിലും ചന്ദ്രികേയിൽ നിരഞ്ജന അനൂപ്, തൻവി റാം, അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ ആണ് സംവിധായകൻ. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ക്രിസ്റ്റഫർ

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ബി ഉണ്ണികൃഷ്ണനും അരോമ മോഹനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

രോമാഞ്ചം

സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ രോമാഞ്ചം ഒടിടി റിലീസിന് ഒരുങ്ങുന്നു. ‌ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് രണ്ടാം വാരത്തോടെ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിത്തു മാധവനാണ് രോമാഞ്ചം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമാതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News