Chattambi First Look: 'ഒരു കൂട്ടം ചട്ടമ്പികൾ നിർമ്മിച്ച പടം', ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' ഫസ്റ്റ് ലുക്ക്

1995 കുട്ടാർ ഇടുക്കി എന്ന് എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 08:03 AM IST
  • ശ്രീനാഥ് ഭാസിയുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ ഒരു ആരാധകനോട് ചാറ്റ് ചെയ്യുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററ്‍ റിലീസ് ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്.
  • ഒരു കൂട്ടം ചട്ടമ്പികൾ നിർമ്മിച്ച പടം എന്ന് കുറിച്ച് കൊണ്ടാണ് ശ്രീനാഥ് ഭാസി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
Chattambi First Look: 'ഒരു കൂട്ടം ചട്ടമ്പികൾ നിർമ്മിച്ച പടം', ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' ഫസ്റ്റ് ലുക്ക്

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ചട്ടമ്പി (Chattambi). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശ്രീനാഥ് ഭാസി ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ചട്ടമ്പിയിലേത്. ഫസ്റ്റ് ലുക്കിൽ നിന്നും വ്യക്തമാകുന്നതും അത് തന്നെയാണ്. ഒരു ചട്ടമ്പി ലുക്കിലാണ് ശ്രീനാഥിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഒരു മികച്ച അഭിനയം ചിത്ര്തതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വീഡിയോ രൂപേണയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 1995 കുട്ടാർ ഇടുക്കി എന്ന് എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനമാണ് പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ കാണിക്കുന്നത്. ബാക്ക്​ഗ്രൗണ്ട് മ്യൂസിക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഒരു കൂട്ടം ചട്ടമ്പികൾ നിർമ്മിച്ച പടം എന്ന് കുറിച്ച് കൊണ്ടാണ് ശ്രീനാഥ് ഭാസി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sreenath Bhasi (@sreenathbhasi)

 

ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതും അൽപം വ്യത്യസ്തമായ രീതിയിലാണ്. ശ്രീനാഥ് ഭാസിയുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ ഒരു ആരാധകനോട് ചാറ്റ് ചെയ്യുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററ്‍ റിലീസ് ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. chattambimovies എന്ന സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലേക്ക് മെസ്സേജ് അയക്കുന്നവർക്ക് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാൻ പറ്റുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഒരുക്കിയിരുന്നത്. മണിക്കൂറുകൾക്കുള്ളിൽ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം പേർ മെസേജ് അയച്ചു. റീൽ ട്രൈബ് ആണ് സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത്. 

 

Also Read: Jana Gana Mana Success teaser: ഒരു മില്യൺ കാഴ്ച്ചക്കാരുമായി 'ജന ​ഗണ മന'യുടെ സക്സസ് ടീസർ

 

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്‍റെ ആദ്യ സംവിധാന ചിത്രമാണ് ചട്ടമ്പി. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന് കഥ ഒരുക്കയിരിക്കുന്നത് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ അലക്സ് ജോസഫാണ്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രിന്റെ നിർമ്മാണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News