Mahaan OTT Release | വിക്രം-ധ്രുവ് വിക്രം ചിത്രം മഹാൻ നേരിട്ട് OTT വഴി റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

Mahaan OTT Release Date- ഫെബ്രുവരി 10ന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2022, 05:39 PM IST
  • ഫെബ്രുവരി 10ന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • വിക്രമിന്റെ സിനിമ ജീവിതത്തിലെ 60 മത് ചിത്രമാണ് മഹാൻ.
  • സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
  • സെവിൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Mahaan OTT Release | വിക്രം-ധ്രുവ് വിക്രം ചിത്രം മഹാൻ നേരിട്ട് OTT വഴി റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

ചെന്നൈ : ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന കാർത്തിക് സുബ്ബരാജിന്റെ മഹാൻ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു (Mahaan OTT Release Date). ഫെബ്രുവരി 10ന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

വിക്രമിന്റെ സിനിമ ജീവിതത്തിലെ 60 മത് ചിത്രമാണ് മഹാൻ. സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെവിൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ALSO READ : Gentleman 2 : ജെൻ്റിൽമാൻ 2 എന്ന ബ്രമാണ്ഡ ചിത്രുവുമായി കെ.ടി.കുഞ്ഞുമോൻ വീണ്ടുമെത്തുന്നു; സംഗീത സംവിധാനം കീരവാണി

തുടർച്ചയായി കാർത്തിക് സുബ്ബരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ഒടിടി റിലീസായി എത്തുന്നത്. കഴിഞ്ഞ വർഷം കാർത്തിക്കിന്റെ ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു.

സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ശ്രയ്സ് കൃഷ്ണയാണ് ക്യാമ കൈകാര്യം ചെയ്തിരിക്കുന്നത്. 

ALSO READ : Pushpa 2 : ചിത്രീകരണത്തിന് മുമ്പേ പുഷ്പ 2ന്റെ വിതരണത്തിന് 400 കോടി വാഗ്ദാനം; നിരസിച്ച് നിര്‍മ്മാതാക്കള്‍

തമിഴിന് പുറമെ മലയാളം തെലുഗു കന്നഡാ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം മൊഴിമാറ്റി എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News