Chennai : വിക്രം - കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ വരുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. മഹാൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രത്തിന്റെ ടീസറും പുറത്തിറക്കി. നാടൻ കലാകാരന്മാർ നാടകത്തിനായി ഒരുങ്ങുന്നിടത്താണ് ചിത്രത്തിന്റെ ടീസർ ആരംഭിച്ചിരിക്കുന്നത്.
"மகான்"#Chiyaan60 is #MAHAAN https://t.co/66ym8g6E2o#மகான் #Chiyaan #DhruvVikram @7screenstudio @lalit_sevenscr @music_santhosh @kshreyaas @vivekharshan @actorsimha @SimranbaggaOffc @DineshSubbaray1 @sherif_choreo @kunal_rajan @Stylist_Praveen @tuneyjohn @vanibhojanoffl pic.twitter.com/thBFRGKQkh
— karthik subbaraj (@karthiksubbaraj) August 20, 2021
ചിത്രത്തിന്റെ ടീസറിൽ വിക്രമിന്റെ ഫസ്റ്റ് ലൂക്കും പുറത്ത് വിട്ടിട്ടുണ്ട്. ഫസ്റ്റ് ലൂക്ക് ചിത്രത്തിലെ വിക്രമിന്റെ കഥാപത്രത്തിന്റെ സ്വഭാവവും വിശേഷങ്ങളുമാണ് കാണിക്കുന്നത്. വിക്രമിന്റെ സിനിമ ജീവിതത്തിലെ 60 മത് ചിത്രമാണ് മഹാൻ.
ALSO READ: Ramesh Pisharody വീണ്ടും നായകനാകുന്നു, സിനിമ കോമഡി അല്ല, അൽപം സീരിസാണ്
വിക്രമും മകൻ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മഹാനുണ്ട്. സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകർ വിക്രമിന്റെ 60 മത് ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ALSO READ: Bellbottom Leaked Online : അക്ഷയ് കുമാർ ചിത്രം ബെൽബോട്ടം റിലീസ് ചെയ്തതിന് പിന്നാലെ വ്യാജപതിപ്പെത്തി
മഹാന്റെ ഷൂട്ടിങ്ങിന് ഒപ്പം തന്നെ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്നെ ചിത്രങ്ങളിലും വിക്രം അഭിനയിച്ച് വരികെയാണ്. ഫാന്റസി ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവന്റെ ചിത്രീകരണം അവസാനത്തോട് അടുക്കുകയാണ്. പോണ്ടിച്ചേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ജയമരം രവി, പ്രകാശ് രാജ് എന്നീവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊൽക്കത്തയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വിക്രമിനെ കൂടാതെ ശ്രീനിധി ഷെട്ടി, ഇർഫാൻ പത്താൻ, മിയ ജോർജ്, കെഎസ് രവികുമാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മാരി സെൽവരാജിന്റെ മറ്റൊരു ചിത്രത്തിലും വിക്രം എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...