വിജയ് ദേവർകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൈഗറിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് നേടി. ചിത്രം ആഗസ്റ്റ് 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈഗർ എന്നാണ് പ്രതീക്ഷിക്കുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെലുഗു ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്.
ചിത്രത്തിലെ ആഫത്ത് എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തെലുഗു ഉൾപ്പടെ 5 ഭാഷകളിലാണ് ഗാനം പുറത്തുവിട്ടത്. ഗാനത്തിന്റെ തെലുഗിലെ വരികൾ ഒരുക്കിയിരിക്കുന്നത് ഭാസ്കർഭട്ട്ല രവികുമാറും മലയാളത്തിലെ വരികൾ ഒരുക്കിയിരിക്കുന്നത് സിജു തുറവൂരാണ്. 5 ഭാഷകളിലും ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് തനിഷ്ക് ബാഗ്ചിയാണ്. തെലുഗിൽ ഗാനം ആലപിച്ചിരിക്കുന്നത് സിംഹയും ശ്രവണ ഭാർഗവിയും ചേർന്നാണ്. അതേസമയം മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് മൻസൂർ ഇബ്രാഹിമിമും ജ്യോത്സ്ന രാധാകൃഷ്ണനും ചേർന്നാണ്. വിജയ് ദേവരകൊണ്ടയുടെയും അനന്യ പാണ്ഡെയുടെയും പ്രണയരംഗങ്ങളാണ് ഗാനത്തിൽ ഒരുക്കിയിരുന്നത്, ഗാനത്തിന് ഏറെ ജനശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.
ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. ലൈഗര്‍' ഹിന്ദി, തെലുങ്ക് എന്നിങ്ങനെ രണ്ട് ഭാഷകളിലാണ് ചിത്രമെത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശിപ്പിക്കും. നിലവിൽ അനന്യ പാണ്ഡെ, വിജയ് ദേവരകൊണ്ട എന്നിവർ ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കുകളിലാണ്. ചിത്രത്തിൻറെ പ്രൊമോഷനായി ഇരുവരും മുബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ തീം സോങിനെ പ്രശംസിച്ച് കൊണ്ട് സാമന്തയും രശ്മികയും മന്ദാനയും ഒക്കെ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...