Lalitham Sundaram : ലളിതം സുന്ദരത്തിലെ ആദ്യ ഗാനം മഞ്ജു വാര്യർ പുറത്തുവിട്ടു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ മഞ്ജു വാര്യർ ജോഡികൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 05:29 PM IST
  • മേഘജാലകം' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
  • ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ മഞ്ജു വാര്യർ ജോഡികൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്.
  • മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭം ആണിത്.
Lalitham Sundaram : ലളിതം സുന്ദരത്തിലെ ആദ്യ ഗാനം മഞ്ജു വാര്യർ പുറത്തുവിട്ടു

Kochi : മഞ്ജു വാര്യരുടെയും ബിജു മേനോന്റെയും ഏറ്റവും പുതിയ ചിത്രം ലളിതം സുന്ദരത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു. മേഘജാലകം' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ മഞ്ജു വാര്യർ ജോഡികൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭം ആണിത്.

ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ചെയ്യുന്നത്. മാർച്ചിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ചിത്രം പല തലങ്ങളിലും തനിക്ക് പ്രത്യേകമാണെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു. സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതും, ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ ബിജു മേനോനോടൊപ്പം സ്‌ക്രീനിൽ ഒരുമിച്ച് വരുന്നതുമാണ് ഇതിന് കാരണമെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.

ALSO READ: Salute Movie OTT Release : ദുൽഖറിന്റെ സല്യൂട്ട് നേരിട്ട് ഒടിടിയിൽ? ഡിജിറ്റൽ അവകാശം സോണി ലിവിന് എന്ന് റിപ്പോർട്ട്

സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ, സുധീഷ്, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് "ലളിതം സുന്ദരം" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News