കുഞ്ചാക്കോ ബോബൻ ചിത്രം" ന്നാ താൻ കേസ് കൊട് "ചിത്രീകരണം തുടങ്ങി

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് " ന്നാ താൻ കേസ് കൊട് ". 

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 04:18 PM IST
  • തീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ.
  • എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
  • ഗായത്രി ശങ്കർ (സൂപ്പർ ഡീലക്സ് ) ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളേയും അണിനിരത്തുന്നു.
  • ഏപ്രിൽ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ്.
കുഞ്ചാക്കോ ബോബൻ ചിത്രം" ന്നാ താൻ കേസ് കൊട് "ചിത്രീകരണം തുടങ്ങി

കുഞ്ചാക്കോ ബോബൻ നായകനാകുന്ന " ന്നാ താൻ കേസ് കൊട് " എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കാസർകോഡ് ചെറുവത്തൂരിൽ തുടങ്ങി. രതീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. 

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് " ന്നാ താൻ കേസ് കൊട് ". മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ , വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. 

Also Read: Aaraattu : ആറാട്ട് തീയറ്ററുകളിൽ വൻ വിജയം; സക്‌സസ് ടീസർ പുറത്തിറക്കി

ഗായത്രി ശങ്കർ (സൂപ്പർ ഡീലക്സ് ) ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളേയും  അണിനിരത്തുന്നു. ഏപ്രിൽ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ്.

Also Read: Malayalam OTT Update : കാത്തിരുപ്പുകൾക്ക് ഒടുവിൽ അജ​ഗജാന്തരം, ജാന്‍.എ,മന്‍, കുഞ്ഞെല്‍ദോ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു

ബോളിവുഡ് ഛായാഗ്രാഹകൻ ( ഷെർനി ഫെയിം ) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകൻ. ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ടറാണ്, മനോജ് കണ്ണോത്ത് എഡിറ്റർ. ഡോൺ വിൻസെന്റാണ് സംഗീത സംവിധായകൻ. ശ്രീജിത്ത് ശ്രീനിവാസൻ, വിപിൻ നായർ എന്നിവർ സൗണ്ട് ഡിസൈനേഴ്സ്. ഹസ്സൻ വണ്ടൂർ മേക്ക് അപ്, സ്റ്റിൽ ഷാലു പേയാട് . കോസ്‌റ്റ്യൂം ഡിസൈനർ മെൽവി . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News