Kunchacko Boban | കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ട്രെയിലർ പുറത്തിറങ്ങി

ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഭീമന്റെ വഴിയിൽ ചെമ്പൻ വിനോദ് മുഖ്യവേഷത്തിലെത്തുന്നുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 11:39 AM IST
  • ഭീമന്റെ വഴി ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും.
  • ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
  • മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു.
Kunchacko Boban | കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനാകുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) എന്ന ചിത്രത്തിന്റെ ട്രെയിലർ (Trailer) പുറത്തിറങ്ങി. 'തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamsa) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും (Theatre Release). 

 

ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ രചനയും ചെമ്പൻ ആയിരുന്നു. ഭീമന്റെ വഴിയിൽ ചെമ്പൻ വിനോദ് മുഖ്യവേഷത്തിലെത്തുന്നുമുണ്ട്. 

Also Read: Padmini Movie: കുഞ്ചാക്കോ ബോബൻ IN&AS പദ്മിനി, സംവിധാനം സെന്ന ഹെഗ്ഡേ

സുരാജ് വെഞ്ഞാറമ്മൂട്, ഭ​ഗത്, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്‍, ജിനോ, ബിനു പപ്പു, നസീർ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Also Read: Kaduva Movie : പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവാച്ചൻ ലുക്ക് സോഷ്യൽ മീഡിയിൽ തരംഗമാകുന്നു          

ജെല്ലിക്കെട്ടിന്റെ ഛായാ​ഗ്രാഹകനായ ഗിരീഷ് ഗംഗാദരനാണ് ഭീമന്റെ വഴിയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. കുഞ്ചാക്കോ ബോബൻ മുഖ്യവേഷത്തിലെത്തിയ നായാട്ടിന്റെ സം​ഗീത സംവിധായകനായിരുന്നു വിഷ്ണു വിജയ്.

Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും

പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ (Thinkalazcha Nishchayam) സംവിധായകൻ സെന്ന ഹെ​ഗ്ഡെ (Senna Hegde) ഒരുക്കുന്ന പുതിയ ചിത്രം പദ്മിനിയുടെ (Padmini Movie) ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News