KGF 2 Release : കെജിഎഫ് 2 റിലീസിങ് തീയതി പ്രഖ്യാപിച്ചു; ചിത്രം ഏപ്രിലിൽ എത്തും

ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് ചിത്രത്തിൻറെ റിലീസിങ് തീയതി പുറത്ത് വിട്ടത്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 12:45 PM IST
  • ചിത്രത്തിലെ നായകൻ യാഷിന്റെ (Yash) പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചത്.
  • ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് ചിത്രത്തിൻറെ റിലീസിങ് തീയതി പുറത്ത് വിട്ടത്.
  • കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കെജിഎഫിന്റെ റിലീസിങ് തീയതി പലതവണ മാറ്റി വെക്കേണ്ടി വന്നിരുന്നു.
KGF 2 Release : കെജിഎഫ് 2 റിലീസിങ് തീയതി പ്രഖ്യാപിച്ചു; ചിത്രം ഏപ്രിലിൽ എത്തും

Bengaluru : കെജിഎഫ് 2 ന്റെ റിലീസിങ് (KGF 2 Release) തീയതി പ്രഖ്യാപിച്ചു. ചിത്രം 2022 ഏപ്രിൽ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ നായകൻ യാഷിന്റെ (Yash) പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് ചിത്രത്തിൻറെ റിലീസിങ് തീയതി പുറത്ത് വിട്ടത്.

 കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കെജിഎഫിന്റെ റിലീസിങ് തീയതി പലതവണ മാറ്റി വെക്കേണ്ടി വന്നിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിൻറെ ആദ്യ ഭാഗം രാജ്യാന്തര തരത്തിൽ തന്നെ വൻ ഹിറ്റായി മാറിയിരുന്നു. 

ALSO READ: KGF Chapter 2: കെജിഎഫിന്റെ രണ്ടാം ഭാഗം 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്നു

ചിത്രത്തിന്റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ ഗ്രൂപ്പാണ്. പ്രശാന്ത് നീലാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്തും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: KGF 2 : തിയറ്റർ ഗ്യാങ്സ്റ്ററുകളുമായി നിറഞ്ഞ് നിൽക്കുമ്പോൾ മാത്രമെ മോൺസ്റ്റർ വരൂ, KGF Chapter 2 ഉടൻ തിയറ്ററിലേക്ക്

1980കളിലെ ഇന്ത്യയിലെ കഥയാണ് കെജിഎഫ് പറയുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു. കന്നഡ, തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയത്തിലെ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News