കെജിഎഫ് രണ്ടാം ഭാഗം കണ്ടിറങ്ങിയ പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിച്ചത് മെഹബൂബ എന്ന ഗാനരംഗങ്ങൾ ആയിരിക്കും. യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും ഒക്കെയായി ഗാനത്തിന്റെ ചെറിയ ഭാഗങ്ങൾ കാണാൻ സാധിക്കുമായിരുന്നു. യൂട്യൂബിൽ ഈ ഗാനരംഗത്തിന് വേണ്ടി തിരഞ്ഞവരും കുറവായിരിക്കില്ല. യഷ് അവതരിപ്പിച്ച റോക്കി ഭായിയുടെ പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമാണ് ഇത്. മെഹബൂബ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മലയാളം പതിപ്പ് ഉൾപ്പെടെ അഞ്ച് ഭാഷാപതിപ്പുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. സുധാംശുവിന്‍റെ വരികള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത് രവി ബസ്‍രൂര്‍ ആണ്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടിക്ക് മുകളിലാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത്. 400 കോടിയിലേറെ കളക്ഷനാണ് ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ആമിർ ഖാന്റെ ദംഗലിനെയും കടന്നാണ് കെജിഎഫ് 2ന്റെ മുന്നേറ്റം. 21 ദിവസം കൊണ്ട് ദംഗലിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് കെജിഎഫ് 2 പിന്നിലാക്കിയത്.
കേരളത്തിലും മികച്ച പ്രതികരണമാണ് കെജിഎഫ് 2നുള്ളത്. കേരളത്തില്‍ 60 കോടിക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ. കളക്ഷൻ നേടിfയ കണക്കിൽ കേരളത്തിൽ നാലാം സ്ഥാനത്താണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ. പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഏപ്രിൽ 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആയത്. കെജിഎഫ് ആദ്യ ഭാഗത്തിനൊപ്പമോ അതിന് മുകളിലോ ആയിരുന്നു റിലീസിനെത്തും മുൻപ് പ്രേക്ഷകരുടെ പ്രതീക്ഷ.
ചിത്രത്തില്‍ അധീര എന്ന പ്രതിനായക വേഷത്തിലെത്തുന്നത് സഞ്ജയ് ദത്ത് ആണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...