എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. 80-ഒാളം സിനിമകളാണ് ഇത്തവണ അവാർഡ് അപേക്ഷകൾക്ക് എത്തിയത്. ഇതിൽ തന്നെ ഏതാണ്ട് 30 ഒാളം സിനിമകൾ അന്തിമ ജൂറി പരിഗണനക്കായി ശുപാർശ ചെയ്തിട്ടുണ്ട്.
നടി സുഹാസിനി ജൂറി അധ്യക്ഷയായ ശേഷമുള്ള അവാർഡ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ബിജുമേനോൻ (അയ്യപ്പനും കോശിയും) ഫഹദ് ഫാസിൽ (മാലിക്ക്, ട്രാൻസ്), ജയസൂര്യ (വെള്ളം,സണ്ണി), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ടൊവിനോ തോമസ് (കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്), ഇന്ദ്രൻസ് (വേലു കാക്ക ഒപ്പ് 21) തുടങ്ങി അഞ്ച് പേരാണ് മികച്ച നടൻ മാർക്കുള്ള മത്സര രംഗത്തേക്കുള്ളത്.
Also Read: Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു
മികച്ച നടിമാരുടെ പട്ടികയിൽ ശോഭന, അന്നബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ,സിജി പ്രദീപ് എന്നിവരുമാണുള്ളത്. വൈകീട്ട് മൂന്നിന് തിരുവനന്തപുരത്താണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
അതേസമയം മികച്ച നടൻമാരുടെ പട്ടികയാണ് സിനിമാ പ്രേമികൾക്ക് തന്നെ ആശങ്ക ഉണ്ടാക്കുന്നത്. അവതരിപ്പിച്ച വേഷങ്ങളും സിനിമകളും ഒന്നിനൊന്ന് മികച്ചതാക്കിയ നടൻമാരാണ് ഒരോരുത്തരും. ഇന്ദ്രൻസ് മുതൽ ജയസൂര്യ വരെ അതിൽ മാറ്റങ്ങളൊന്നുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...