Keerthy Suresh : കീർത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു; പേര് കന്നിവെടി

Keerthy Suresh Kannivedi Movie : നവാഗതനായ ഗണേശ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 08:27 PM IST
  • അരുവി, ജോക്കർ എന്നീ സിനിമകളുടെ നിർമാതാക്കളായ ഡ്രീ വാരിയേഴ്സ് പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.
  • എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Keerthy Suresh : കീർത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു; പേര് കന്നിവെടി

മലയാളി താരം കീർത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഗണേശ് രാജ് സംവിധാനം ടെക് ത്രില്ലർ ചിത്രത്തിന് കന്നിവെടി എന്നാണ് പേരിട്ടിരിക്കുന്നത്. അരുവി, ജോക്കർ എന്നീ സിനിമകളുടെ നിർമാതാക്കളായ ഡ്രീ വാരിയേഴ്സ് പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്, എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ഒരു അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയുടെ കഥാപാത്രത്തെയാണ് കീർത്തി സുരേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടെക് സംബന്ധമായ ഒരു പ്രശ്നത്തിൽ പെടുന്ന വിദ്യാർഥിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ALSO READ : Bhagya Suresh : സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ ശ്രേയസ്

അദിഥ് അരുൺ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൂടാതെ നമിത കൃഷ്ണമൂർത്തി, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. മാദേഷ് മാണിക്കമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചെന്നൈയിലും പരിസരപ്രദേശത്തുമായിട്ടാണ് സിനിമയുടെ ചിത്രീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News