സ്വന്തം സിനിമക്ക് ടിക്കറ്റ് എടുക്കാൻ പറ്റാതെ കാർത്തിക് ആര്യൻ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം

ബോളീവുഡിലെ യുവ നടന്മാരിൽ സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ പേർ ഉറ്റ് നോക്കുന്ന താരമാണ് കാർത്തിക് ആര്യൻ. 2007 ൽ അക്ഷയ് കുമാർ നായകനായെത്തിയ ഭൂൽ ഭുലയ്യ എന്ന ഹോറർ കോമഡി ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ഭൂൽ ഭുലയ്യ 2 ആണ് കാർത്തിക് ആര്യന്‍റെ ഏറ്റവും പുതിയ ചിത്രം. റിലീസിന് മുൻപ് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഈ ചിത്രം ഇന്ന് ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കാർത്തിക് ആര്യൻ കഴിഞ്ഞ ദിവസം ഈ ചിത്രം കാണാൻ വേണ്ടി മുംബൈയിലെ ഗെയ്റ്റി സിനിമാ ഹാൾ സന്ദർശിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും സിനിമ ഹൗസ് ഫുൾ ആയതിനാൽ അദ്ദേഹത്തിന് ഭൂൽ ഭുലയ്യ 2 ന് ടിക്കറ്റ് കിട്ടിയില്ല. 

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 23, 2022, 05:15 PM IST
  • റിലീസിന് മുൻപ് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഈ ചിത്രം ഇന്ന് ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.
  • ഭൂൽ ഭുലയ്യ എന്ന ചിത്രം വളരെ നാളുകൾക്ക് ശേഷം ബോളീവുഡിന് ഒരു പുത്തൻ ജീവൻ നൽകിയിരിക്കുകയാണ്.
  • മൂന്നാമത്തെ ദിവസമായ ഇന്നലെ 23.51 കോടി രൂപയും ഭൂൽ ഭുലയ്യ 2 കരസ്ഥമാക്കി.
സ്വന്തം സിനിമക്ക് ടിക്കറ്റ് എടുക്കാൻ പറ്റാതെ കാർത്തിക് ആര്യൻ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം

ബോളീവുഡിലെ യുവ നടന്മാരിൽ സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ പേർ ഉറ്റ് നോക്കുന്ന താരമാണ് കാർത്തിക് ആര്യൻ. 2007 ൽ അക്ഷയ് കുമാർ നായകനായെത്തിയ ഭൂൽ ഭുലയ്യ എന്ന ഹോറർ കോമഡി ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ഭൂൽ ഭുലയ്യ 2 ആണ് കാർത്തിക് ആര്യന്‍റെ ഏറ്റവും പുതിയ ചിത്രം. റിലീസിന് മുൻപ് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഈ ചിത്രം ഇന്ന് ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കാർത്തിക് ആര്യൻ കഴിഞ്ഞ ദിവസം ഈ ചിത്രം കാണാൻ വേണ്ടി മുംബൈയിലെ ഗെയ്റ്റി സിനിമാ ഹാൾ സന്ദർശിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും സിനിമ ഹൗസ് ഫുൾ ആയതിനാൽ അദ്ദേഹത്തിന് ഭൂൽ ഭുലയ്യ 2 ന് ടിക്കറ്റ് കിട്ടിയില്ല. 

തുടർന്ന് തീയറ്ററിന് മുന്നിൽ വച്ചിരുന്ന ഹൗസ് ഫുൾ ബോർഡ് എടുത്ത് കയ്യിൽ പിടിച്ച്കൊണ്ട് കാർത്തിക് ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുത്തു. ആരാധകർക്കൊപ്പമുള്ള ചിത്രങ്ങൾ താരം സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചു. "ഒരു അഭിനേതാവ് എന്ന നിലയിൽ എല്ലാപേരും കൊതിക്കുന്ന ചില നിമിഷങ്ങൾ ആണ് ഇത്. സ്വന്തം സിനിമയ്ക്ക് ഹൗസ് ഫുൾ ബോർഡ് കാണാൻ സാധിച്ചത്. തിരക്ക് കാരണം എനിക്ക് പോലും ടിക്കറ്റ് എടുക്കാൻ സാധിച്ചില്ല. ആരാധകർ ഭൂൽ ഭുലയ്യക്ക് നൽകുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും വളരെയധികം നന്ദി" എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് ആര്യൻ ചിത്രങ്ങൾ പങ്ക് വച്ചത്. 

Read Also: 12th Man: ആശാൻ്റെ സിനിമയുടെ വിജയാഘോഷം ശിഷ്യൻ്റെ സിനിമയുടെ സെറ്റിൽ

അതേസമയം ഭൂൽ ഭുലയ്യ എന്ന ചിത്രം വളരെ നാളുകൾക്ക് ശേഷം ബോളീവുഡിന് ഒരു പുത്തൻ ജീവൻ നൽകിയിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 14 കോടി രൂപ കളക്ഷൻ നേടി. ആദ്യ ദിവസം ചിത്രതിതന് ലഭിച്ച മികച്ച അഭിപ്രായങ്ങൾ കാരണം വാരാന്ത്യ ദിവസങ്ങളിൽ അത്ഭുതകരമായ വളർച്ചയാണ് ബോക്സ് ഓഫീസ് കണക്കുകളിൽ ഉണ്ടായത്. ചിത്രം പുറത്തിറങ്ങി രണ്ടാമത്തെ ദിവസമായ ശനിയാഴ്ച്ച 18 കോടി കളക്ഷൻ ചിത്രത്തിന് കിട്ടി. മൂന്നാമത്തെ ദിവസമായ ഇന്നലെ 23.51 കോടി രൂപയും ഭൂൽ ഭുലയ്യ 2 കരസ്ഥമാക്കി.  

ഇതോടെ വെറും മൂന്ന് ദിവസം കൊണ്ട് ചിത്രം 55.96 കോടി രൂപ ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കി. കാർത്തിക് ആര്യനെപ്പോലെയുള്ള ഒരു പുതുമുഖ  താരത്തിനെ നായകനാക്കി താരതമ്യേന കുറഞ്ഞ മുതൽ മുടക്കിൽ ചിത്രീകരിച്ച ഈ ഹൊറർ കോമഡി ചിത്രത്തിന് ഇത്രയധികം കളക്ഷൻ ലഭിക്കുന്നത് ചലച്ചിത്ര ലോകത്തിന് മുഴുവൻ അത്ഭുതം ആയിരിക്കുകയാണ്. കാർത്തിക് ആര്യൻ എന്ന നടനെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിലെ നിർണ്ണായകമായ ഒരു ചിത്രമായി ഭൂൽ ഭുലയ്യ 2 മാറിയിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News