Karikku : അജ്ഞാതന്റെ കത്തിന് പിറകെ കള്ളനെ പിടിക്കാൻ അവർ അഞ്ച് പേർ; യൂട്യൂബിൽ ട്രെന്റിങായി കരിക്കിന്റെ പുതിയ സീരീസ് സാമർത്ഥ്യ ശാസ്ത്രം

Karikku New Series Samarthya Shastram :  എല്ലാ തവണത്തേയും പോലെ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ച് കൊണ്ടാണ് കരിക്കിന്റെ പുതിയ വെബ്‌സീരീസ് എത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 03:48 PM IST
  • ഒരാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള അഞ്ച് പേരിൽ നിന്ന് പണം തട്ടിയെടുക്കുന്നതും, തുടർന്ന് ഒരു അജ്ഞാതന്റെ കത്ത് ലഭിക്കുന്നതിനെ തുടർന്ന് ഈ തട്ടിപ്പുക്കാരനെ കണ്ടെത്താൻ ഇവർ ഇറങ്ങിത്തിരിക്കുന്നതുമാണ് സീരീസിന്റെ പ്രമേയം.
  • എല്ലാ തവണത്തേയും പോലെ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ച് കൊണ്ടാണ് കരിക്കിന്റെ പുതിയ വെബ്‌സീരീസ് എത്തിയിരിക്കുന്നത്.
  • എന്നാൽ സീരീസിൽ ജോർജ് എത്താത്തത് എന്താണെന്നുള്ള ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
Karikku :  അജ്ഞാതന്റെ കത്തിന് പിറകെ കള്ളനെ പിടിക്കാൻ അവർ അഞ്ച് പേർ; യൂട്യൂബിൽ ട്രെന്റിങായി കരിക്കിന്റെ പുതിയ സീരീസ് സാമർത്ഥ്യ ശാസ്ത്രം

യൂട്യൂബിൽ ട്രെന്റിങിൽ ഒന്നാമതായി കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർത്ഥ്യ ശാസ്ത്രം. ഒരാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള അഞ്ച് പേരിൽ നിന്ന് പണം തട്ടിയെടുക്കുന്നതും, തുടർന്ന് ഒരു അജ്ഞാതന്റെ കത്ത് ലഭിക്കുന്നതിനെ തുടർന്ന് ഈ തട്ടിപ്പുക്കാരനെ കണ്ടെത്താൻ ഇവർ ഇറങ്ങിത്തിരിക്കുന്നതുമാണ് സീരീസിന്റെ പ്രമേയം. എല്ലാ തവണത്തേയും പോലെ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ച് കൊണ്ടാണ് കരിക്കിന്റെ പുതിയ വെബ്‌സീരീസ് എത്തിയിരിക്കുന്നത്. എന്നാൽ സീരീസിൽ ജോർജ് എത്താത്തത് എന്താണെന്നുള്ള ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.  

നവംബർ 16 മുതലാണ് സീരീസിന്റെ സ്ട്രീമിങ് യൂട്യൂബിൽ ആരംഭിച്ചത്. നവംബർ 18 ന് സീരീസിന്റെ രണ്ടാം ഭാഗവും പുറത്തുവിട്ടു. ഉദ്വേഗവും ചിരിയും ഒരു പോലെ ഉണർത്തി കൊണ്ടാണ് സീരീസിന്റെ ഇരുഭാഗങ്ങളും എത്തിയത്.  എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. ഇത്തവണ ഒരു കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസുമായി ആണ് എത്തിയിരിക്കുന്നത്. സീരീസിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്ത് 20 മണിക്കൂറിനുള്ളിൽ തന്നെ രണ്ടര മില്യൺ ആളുകളാണ് എപ്പിസോഡ് കണ്ട് കഴിഞ്ഞത്.   

ALSO READ: Karikku Series : കരിക്കിന്റെ പുതിയ വെബ്‌സീരീസ് സാമർത്ഥ്യ ശാസ്ത്രം ഉടനെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

കരിക്കിന്റെ ഇതുവരെ ഇറങ്ങിയ സീരീസുകൾക്കും, മറ്റ് കണ്ടെന്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കരിക്കിന്റെ കണ്ടന്റുകളുടെ നിലവാരം വർധിച്ച് വരികെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സാമർത്ഥ്യ ശാസ്ത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന് ഗിരീഷാണ്. എല്ലാതവണത്തേയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരാണ് പുതിയ സീരിസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദും, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠവുമാണ്. സീരീസിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖില്‍ സേവ്യറാണ്. കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍ കൈകാര്യം ചെയ്യുമ്പോൾ സംഗീതം നൽകിയിരിക്കുന്നത് ലിയോണല്‍ ആന്‍ഡ് ഗോപുവാണ്. വസ്ത്രാലങ്കാരം കരോളിന്‍ ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News