തലമുണ്ഡനം ചെയ്ത് നാടുവിട്ടാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് - വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ പോരാടാന്‍ തനിക്കൊപ്പം നിന്നത് സുഷാന്ത് സിംഗ് രാജ്പുത് മാത്രമാണെന്ന് കങ്കണ റണാവത്. 

Last Updated : Jul 19, 2020, 12:29 PM IST
  • താന്‍ വളരെ ക്രൂരയാണെന്ന രീതിയില്‍ പലരും പറഞ്ഞു പരത്തിയെന്നും സ്വജനപക്ഷപാതത്തിനെതിരായ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി.
തലമുണ്ഡനം ചെയ്ത് നാടുവിട്ടാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് - വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ പോരാടാന്‍ തനിക്കൊപ്പം നിന്നത് സുഷാന്ത് സിംഗ് രാജ്പുത് മാത്രമാണെന്ന് കങ്കണ റണാവത്. 

ഒരു വാര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സുഷാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ(Sushant Singh Rajput Suicide) യ്ക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല തവണ രംഗത്തെത്തിയ താരമാണ് കങ്കണ (Kangana Ranaut). 

മുകേഷ് ഭട്ടിനെ ആലിംഗനം ചെയ്ത് കങ്കണ; വീഡിയോ കള്ളം പറയുമോ? -പൂജ ഭട്ട്

സുഷാന്തിന്റെ ആത്മഹത്യയും പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളും ബോളിവുഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കങ്കണയെല്ലാം തുറന്നു പറയുന്ന ആളാണെന്നും താനവരെ പോലെയല്ലെന്നും സുഷാന്ത് (Sushant Singh Rajput) മുന്‍പൊരിക്കല്‍ പറഞ്ഞത് കങ്കണ ഓര്‍മിപ്പിച്ചു. 

കൂടാതെ, ബോളിവുഡി(Bollywood)ലെ പ്രമുഖര്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്കെങ്ങനെയാണ് പ്രോജക്റ്റുകള്‍ നഷ്ടപ്പെട്ടതെന്നും ബ്രാന്‍ഡുകള്‍ തന്നെ ഒഴിവാക്കിയതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. 

സഹോദരി രംഗോലിയെ പിന്തുണച്ച് വർ​ഗീയ പരാമർശം: കങ്കണയ്ക്കെതിരെ പരാതി...

താന്‍ വളരെ ക്രൂരയാണെന്ന രീതിയില്‍ പലരും പറഞ്ഞു പരത്തിയെന്നും സ്വജനപക്ഷപാത(Nepotism)ത്തിനെതിരായ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി.പല സന്ദര്‍ഭങ്ങളിലും തല മൊട്ടയടിച്ച് നാടുവിട്ടാലോ എന്ന് വരെ തനിക്ക് തോന്നിയിട്ടുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.  

Trending News