Kalki 2898 AD: 'കൽക്കി 2898 എഡി' സ്വർ​ഗവും നരകവും തമ്മിലുള്ള യുദ്ധം? സംവിധായകന്റെ വാക്കുകള്‍ വൈറല്‍

Nag Ashwin about Kalki 2898 AD: പ്രഭാസ് നായകനായെത്തുന്ന കൽകി 2898 എഡി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 04:10 PM IST
  • ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'.
  • ചിത്രത്തിനായി വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
  • വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.
Kalki 2898 AD: 'കൽക്കി 2898 എഡി' സ്വർ​ഗവും നരകവും തമ്മിലുള്ള യുദ്ധം? സംവിധായകന്റെ വാക്കുകള്‍ വൈറല്‍

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'കൽക്കി 2898 എഡി'. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു. 'കാശി' അഥവാ 'വാരണാസി' പശ്ചാത്തലമാക്കി ഗം​ഗ നദിയുടെ സമീപത്തായി ചിത്രീകരിച്ച ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് 'കാശി', രണ്ടാമത്തെത് 'കോംപ്ലക്സ്', മൂന്നാമത്തെത് 'ശംഭാള'. 

തങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവവും ഗം​ഗ നദി നൽകും എന്ന പ്രതീക്ഷിയിൽ ലോകത്തുള്ള മനുഷ്യരെല്ലാം 'കാശി'യിലേക്ക് കൃഷിയും കച്ചവടവും ചെയ്യാനായി എത്തുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായ് ​നദി വറ്റുന്നതോടെ ദാരിദ്ര്യം അവരെ വലിഞ്ഞുമുറുക്കുന്നു. പ്രതിസന്ധിയിലായ മനുഷ്യർ നിലനിൽപ്പിനായി കൊള്ളയടിക്കുകയും അക്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ മനുഷ്യർ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവർക്ക് പ്രതീക്ഷ പകരുന്ന വിധത്തിൽ ഇൻവേർട്ടഡ് പിരമിഡിന്റെ രൂപത്തിൽ ആകാശം തൊട്ട് നിൽക്കുന്ന ഒരു പാരഡൈസ് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നത്. 

ALSO READ: മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം 'എസ്ഡിജിഎം' ! നായകൻ സണ്ണി ഡിയോൾ

'കോംപ്ലക്സ്' എന്ന പേരിൽ അറിയപ്പെടുന്ന പാരഡൈസ് വിഭവങ്ങളാൽ സമൃധമാണ്. നരകത്തിന് സമാനമായ് ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക്ക് സ്വർഗ്ഗത്തോട് ചേർന്നുനിൽക്കുന്ന 'കോംപ്ലക്സ്' വന്നെത്തുന്നതോടെ കാശിയിലെ മനുഷ്യർ 'കോംപ്ലക്സ്'ൽ ആകൃഷ്ടരാവുന്നു. തുടർന്ന് 'കോംപ്ലക്സ്'ലെ ആളുകൾക്ക് വേണ്ടി അടിമകളെ പോലെ പണിയെടുക്കുന്നു. 

ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് കടക്കാൻ മനുഷ്യർ നടത്തുന്ന ശ്രമങ്ങളാണ് 'കൽക്കി 2898 എഡി'യിൽ പ്രധാനമായും ദൃശ്യാവിഷ്കരിക്കുന്നത്. ആദ്യത്തെ ലോകം എന്ന് വിശ്വസിക്കുന്ന 'കാശി'ക്കും രണ്ടാമത്തെ ലോകമായ 'കോംപ്ലക്സ്'നും ശേഷമാണ് മൂന്നാമത്തെ ലോകമായ 'ശംഭാള'യെ കുറിച്ച് പരാമർശിക്കുന്നത്. അമാനുഷികർ വസിക്കുന്ന 'ശംഭാള' മറ്റ് രണ്ട് ലോകങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ടിബറ്റൻ സംസ്കാരത്തിലെ 'ഷാംഗ്രി-ലാ'എന്ന സങ്കൽപ്പത്തിന് സമാനമായ ലോകമാണ് ശംഭാള എന്നാണ് സംവിധായകൻ പറയുന്നത്. 'കോംപ്ലക്സ്'ലെ ആളുകൾക്ക് അടിമപ്പെട്ടുപോയ കാശിയിലെ മനുഷ്യർ തങ്ങളെ രക്ഷിക്കാൻ 'ശംഭാള'യിൽ നിന്ന് കൽക്കി വരും എന്ന് പ്രതീക്ഷയിലാണ് ജിവിക്കുന്നത്. 

പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനായി വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News