Maharaja: വിജയകരമായി പ്രദർശനം തുടർന്ന് മഹാരാജ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

Vijay Sethupathi Movie: മഹാരാജാക്ക്‌ കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിന് വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 09:51 PM IST
  • അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജായുടെ രചനയും സംവിധാനവും നിതിലൻ സാമിനാഥൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്
  • ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്
Maharaja: വിജയകരമായി പ്രദർശനം തുടർന്ന് മഹാരാജ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

പുതിയ ചിത്രം മാഹാരാജ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സേതുപതി. തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യതയും  ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ് ചിത്രം. മഹാരാജാ ചിത്രത്തിന്റെ കേരളത്തിലെ പ്രസ് മീറ്റ് കൊച്ചിയിൽ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരം പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്.

മഹാരാജാക്ക്‌ കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിന് വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി. നൂറ് തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175ൽ പരം തിയേറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് മമ്‌താ മോഹൻദാസ് പറഞ്ഞു.

ALSO READ: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?

ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സാമിനാഥൻ, പ്രൊഡ്യൂസർ സുധൻ സുന്ദരം, കേരളാ ഡിസ്ട്രിബൂട്ടർ ഹരീന്ദ്രൻ എന്നിവർ പ്രസ് മീറ്റിൽ സംബന്ധിച്ചു. അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന  മഹാരാജായുടെ  രചനയും സംവിധാനവും നിതിലൻ സാമിനാഥൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News