Raveena Nair : ജൂണിലെ ഫിദയ്ക്ക് മാംഗല്യം

Actress Raveena Nair Engagement : സുഹൃത്തും ഐടി കമ്പനി ഉദ്യോഗസ്ഥനുമായ ഗൗതമാണ് രവീണയുടെ പ്രതിശ്രുത വരൻ

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 08:31 PM IST
  • ജൂൺ എന്ന ചിത്രത്തിലൂടെയാണ് രവീണ മലയാള സിനിമയിലേക്കെത്തുന്നത്
  • രമേഷ് പിഷാരടിയുടെ നോ വേ ഔട്ടിലാണ് രവീണ ആദ്യമായി നായികയായി എത്തുന്നത്
  • ഐടി ഉദ്യോഗസ്ഥനാണ് വരൻ
Raveena Nair : ജൂണിലെ ഫിദയ്ക്ക് മാംഗല്യം

രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജൂൺ എന്ന സിനിമയിലൂടെ പ്രമുഖയായ നടി രവീണ നായർ വിവാഹിതയാകാൻ പോകുന്നു. ജൂണിലെ ഫിദയെന്ന കഥാപാത്രത്തിലൂടെയാണ് രവീണ മലയാള സിനിമയിലേക്കെത്തുന്നത്. സുഹൃത്ത് ഗൗതമാണ് രവീണയുടെ പ്രതിശ്രുത വരൻ. ഐടി കമ്പനി ഉദ്യോഗസ്ഥനാണ് ഗൗതം.

ജൂൺ സിനിമയ്ക്ക് പുറമെ രമേഷ് പിഷാരടിയുടെ നായികയായി രവീണ നായർ അഭിനയിച്ചിട്ടുണ്ട്. നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് എന്ന സിനിമയിലാണ് രവീണ ആദ്യ നായികയായി എത്തുന്നത്. ഇന്ന് ഏപ്രിൽ എട്ടിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് രവീണയുടെ വിവാഹം നിശ്ചിയിക്കുന്നത്. 

ALSO READ : Bigg Boss Malayalam : ബിഗ് ബോസിലെ മധു പരാമർശം; അഖിൽ മാരാർ പുറത്തേക്ക്? കടുത്ത നടപടിയെടുക്കുമെന്ന് മോഹൻലാൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Raveena (@raveena_.n)

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Raveena (@raveena_.n)

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Raveena (@raveena_.n)

രവീണയും ഗൗതമും കോളജിൽ ഒരുമിച്ച് പഠിച്ചത്. നീണ്ട നാളുകളായിട്ടുള്ള സൗഹൃദത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതയാകുന്നതെന്നാണ് ലഭിക്കുന്ന സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News