No Way Out Movie | പിഷാരടിയുടെ പ്രണയം! നോ വേ ഔട്ട് സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു

'നിര രാവിൽ ആരോ' എന്ന് ആരംഭിക്കുന്ന ഗാനം കെ.എസ് ചിത്രയും അക്ബർ ഖാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 07:05 PM IST
  • 'നിര രാവിൽ ആരോ' എന്ന് ആരംഭിക്കുന്ന ഗാനം കെ.എസ് ചിത്രയും അക്ബർ ഖാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
  • നവാഗതനായ കെ.ആർ രാഹുലാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
  • പിഷാരടിയും രവീണ നായരും ചേർന്നുള്ള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.
No Way Out Movie | പിഷാരടിയുടെ പ്രണയം! നോ വേ ഔട്ട് സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു

കൊച്ചി :   രമേഷ് പിഷാരടി (Ramesh Pisharody) കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം നോ വേ ഔട്ട് (No Way Out) സിനിമയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു. നവാഗതനായ നിധിൻ ദേവിദാസ് (Nithin Devidas) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പിഷാരടിക്കൊപ്പം ജൂൺ ഫെയിം രവീണ നായരാണ് ഗാനത്തിലെത്തുന്നത്. 

'നിര രാവിൽ ആരോ' എന്ന് ആരംഭിക്കുന്ന ഗാനം കെ.എസ് ചിത്രയും അക്ബർ ഖാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അഖില സായൂജിന്റെ വരികൾക്ക് നവാഗതനായ കെ.ആർ രാഹുലാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. പിഷാരടിയും രവീണ നായരും ചേർന്നുള്ള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ : Naradan|'നാരദ'നിലെ 'മനു അളിയന്‍' ക്യാരക്ടര്‍ പോസ്റ്റര്‍; ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും

കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"നോ വേ ഓട്ട് തിയറ്ററിൽ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ചിത്രീകരിച്ചത്, അതിനുള്ള സാഹചര്യം ദൈവം ഒരുക്കട്ടെ എന്ന് പ്രർഥിക്കുകയാണ് ഇപ്പോൾ" സംവിധായകനായ നിധിൻ ദേവിദാസ് നേരത്തെ  സീ മലയാളം ന്യൂസിനോടായി പറഞ്ഞിരുന്നു.

ALSO READ : Hridayam OTT Release : പ്രണവിന്റെ 'ഹൃദയം' ഹോട്ട്‌സ്റ്റാറിലെത്തുന്നു; റിലീസ് ഫെബ്രുവരി 18 ന്

നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News