Jiah Khan Birth Anniversary: ആ മരണത്തിൻറെ പിന്നിലെന്താണ്? ജിയ ഖാൻ ഇപ്പോഴും ഓര്‍മകളില്‍

Jiah Khan Birth Anniversary: 2006- ൽ അമിതാഭ് ബച്ചൻ നായകനായ നിശ്ശബ്ദ് എന്ന ചിത്രത്തിലാണ് ജിയ ആദ്യമായി അഭിനയിച്ചത്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് അമീർ ഖാൻ നായകനായി എത്തിയ ഗജിനിയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 12:37 PM IST
  • കേസിൽ അനുകൂല വിധി ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ജിയയുടെ അമ്മ റാബിയ
  • ആത്മഹത്യ പ്രേരണ കുറ്റത്തിൽ സൂരജ് പാഞ്ചോളിക്കെതിരെ കേസെടുത്തിരുന്നു
  • 2006- ൽ അമിതാഭ് ബച്ചൻ നായകനായ നിശ്ശബ്ദ് എന്ന ചിത്രത്തിലാണ് ജിയ ആദ്യമായി അഭിനയിച്ചത്
Jiah Khan Birth Anniversary: ആ മരണത്തിൻറെ പിന്നിലെന്താണ്? ജിയ ഖാൻ ഇപ്പോഴും ഓര്‍മകളില്‍

Jiah Khan Birth Anniversary: 25 വയസ്സ് ജിയ ഖാൻ എന്ന് ബോളിവുഡ് താരം ലോകത്തോട് വിട പറഞ്ഞപ്പോൾ അവരുടെ പ്രായമതാണ്.ജിയ ജനിച്ചത് ന്യൂ യോർക്കിലായിരുന്നു. വളർന്നത് ലണ്ടനിലെ ചെത്സിയയിലും.  അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്ന അലി റിസ്വിയുടെയും ഹിന്ദി ചലച്ചിത്രനടിയായ റബിയ അമിനിന്റെയും മകളുടെ ആദ്യ പേര് നഫീസ എന്നായിരുന്നു.  പിന്നീട് പ്രസിദ്ധ ഹോളിവുഡ് നടിയായ ആഞ്ചലീന ജൂലി അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേരിൽ പ്രചോദനം ഉൾകൊണ്ട് ജിയ എന്നാക്കുകയായിരുന്നു.

2006- ൽ അമിതാഭ് ബച്ചൻ നായകനായ നിശ്ശബ്ദ് എന്ന ചിത്രത്തിലാണ് ജിയ ആദ്യമായി അഭിനയിച്ചത്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് അമീർ ഖാൻ നായകനായി എത്തിയ ഗജിനിയിലാണ്. 2013 ജൂൺ 3-നാണ് ജിയയെ തൻറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ച മുംബൈ പോലീസും സിബിഐയും മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് ഏത്തി ചേർന്നത്. അതിപ്പോഴും ജിയയുടെ കുടുംബം വിശ്വസിക്കുന്നില്ല.

ALSO READ : Pakalum Pathiravum Movie : വീണ്ടും ത്രില്ലടിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ; അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ

ജിയയുടെ സുഹൃത്തും നടനുമായ സൂരജ് പഞ്ചോളിക്ക് നിശ്ചയമായും മരണത്തിൽ പങ്കുണ്ടെന്ന് കുടുംബം ഇപ്പോഴും വിശ്വസിക്കുന്നു.  ഇതിന് ബലം കൂട്ടാൻ ജിയയുടെ ആത്മഹത്യാക്കുറിപ്പും കാരണമായി. കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ എഴുതിയത് പലതും ഞെട്ടിക്കുന്നതായിരുന്നു  എന്നാൽ അതിൽ സൂരജ് പാഞ്ചോളിയുടെ പേര് പരാമർശിച്ചിരുന്നില്ല.

വീണ്ടും വീണ്ടും ചതിക്കപ്പെട്ടതിനാൽ ജീവിക്കാൻ പ്രത്യേകിച്ചൊരു കാരണവും ബാക്കിയില്ല,  'നിങ്ങൾ ഈ കത്ത് വായിക്കുകയാണെങ്കിൽ, അതിനർത്ഥം ഒന്നുകിൽ ഞാൻ പോയി അല്ലെങ്കിൽ ഞാൻ പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ്.'ഞാൻ എന്റെ ഭാവി നിങ്ങൾക്കൊപ്പം കാണുമായിരുന്നു, പക്ഷേ നിങ്ങൾ എന്റെ സ്വപ്നങ്ങൾ തകർത്തു,ഇപ്പോൾ ഞാൻ ഉള്ളിൽ മരിച്ചതായി തോന്നുന്നു. 

കേസ് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. വാദങ്ങളും പ്രതിവാദങ്ങളും നിരവധി. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം സൂരജ് പഞ്ചോളിയുടെ പിതാവ് ആദിത്യ പഞ്ചോളിയെ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിക്കുന്നില്ലെന്ന് സിബിഐ വ്യാഴാഴ്ച കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ അനുകൂല വിധി ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ജിയയുടെ അമ്മ റാബിയയുടെ വിശ്വാസം. 

ALSO READ : Thankam Movie OTT Release : തങ്കം ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

എന്നാൽ മറ്റൊരു വാദത്തിൽ ജിയ ഗർഭിണിയായിരുന്നെന്നും കുഞ്ഞിനെ ഒഴിവാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കവും പ്രശ്നങ്ങളുമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നെനതും അമ്മ റാബിയ കുറ്റപ്പെടുത്തുന്നു, ഇതിൽ സ്ഥിരീകരണമില്ല.  ആത്മഹത്യ പ്രേരണ കുറ്റത്തിൽ സൂരജ് പാഞ്ചോളിക്കെതിരെ കേസേടുത്തിരുന്നു. പിന്നീട് കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു. കേസിൻറെ വിധി എന്താകുമെന്ന് സിനിമാ ലോകവും ഉറ്റു നോക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News