കൊച്ചി : കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ചലച്ചിത്ര നിർമാണ കമ്പനിയായ ജനതാ മോഷൻ പിക്ചേഴ്സ് തങ്ങളുടെ ആദ്യ ആറ് ചിത്രങ്ങളുടെ പ്രഖ്യാപനം നടത്തുന്നത്. അതിലെ ആദ്യ ചിത്രമായ 'മനോഹരനും ജാനകിയും' എന്ന സിനിമയ്ക്കായി അഭിനേതാക്കളെ തേടികൊണ്ട് അറിയിപ്പ് പുറത്ത് വിട്ടരിക്കുകയാണ് ചലച്ചിത്ര നിർമാണ കമ്പനി. അഭിനേതാക്കൾക്ക് പുറമെ സംഗീത സംവിധായകൻ ഉൾപ്പെടെയുള്ള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ നവാഗതരായ സാങ്കേതിക വിദഗ്ധരെ ജനത മോഷൻ പിക്ചേഴ്സ് തേടുന്നുണ്ട്.
പരിപൂർണ്ണമായും നവാഗതരായ സാങ്കേതിക വിദഗ്ദ്ധരയും അഭിനേതാക്കളെയും അണിനിരത്തി ഒരുക്കുന്ന സിനിമയാകും മനോഹരനും ജാനകിയും. ജനതാ മോഷൻ പിക്ചേഴ്സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവാണ്.
ALSO READ : Kadina Kadoramee Andakadaham: 'കുത്തിതിരുകി'; വെറൈറ്റി ഗാനവുമായി ബേസിലിൻറെ 'കഠിന കഠോരമീ അണ്ഡകടാഹം'
സിനിമയിലേക്ക് അഭിനേതാക്കളേയും പ്രധാന സാങ്കേതിക വിദഗ്ദ്ധരേയും( എഡിറ്റർ, സംഗീത സംവിധായകൻ, കലാസംവിധായകൻ, സഹസംവിധായകർ ...) തേടിയുള്ള ജനതയുടെ പരസ്യങ്ങളാണ് ഇപ്പൊ വൈറലായിരിക്കുന്നത്. ഒരു നാടക വണ്ടിയുടെ യാത്രയിലൂടെ, അതിലെ മനുഷ്യരുടെ ജീവിതത്തിലൂടെ വെളിവാകുന്ന ഒരു സോഷ്യോ ത്രില്ലർ സിനിമയാണ് മനോഹരനും ജാനകിയു. ഈ വർഷം ജൂലൈയിൽ ചിത്രീകരണമാരംഭിക്കുന്ന മനോഹരനും ജാനകിയും തികച്ചും നൂതനമായ ഒരു ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...