ജനതാ മോഷൻ പിക്ചേഴ്സിന് ഔദ്യോഗിക തുടക്കം, ആറ് സിനിമകൾ പ്രഖ്യാപിച്ച് മോഹൻലാൽ

എസ് ബാബുവിൻറെ നേതൃത്വത്തിലുള്ള ജനതാ മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ആറ് സിനിമകളുടെ പ്രഖ്യാപനവും മോഹൻലാൽ നടത്തി.

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 08:32 AM IST
  • കമ്പനി നിർമ്മിക്കുന്ന ആറ് സിനിമകളുടെ പ്രഖ്യാപനവും മോഹൻലാൽ നടത്തി.
  • കഴിഞ്ഞ ദിവസം ക്രൗൺ പ്ലാസയിൽ നടന്ന വിപുലമായ ചടങ്ങിലാണ് മോഹൻലാൽ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തിയത്.
  • ജനതയുടെ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മലയാളത്തിലെ തല മുതിർന്ന സംവിധായകരും സാങ്കേതികപ്രവർത്തകരും നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു.
ജനതാ മോഷൻ പിക്ചേഴ്സിന് ഔദ്യോഗിക തുടക്കം, ആറ് സിനിമകൾ പ്രഖ്യാപിച്ച് മോഹൻലാൽ

തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനതാ മോഷൻ പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. കമ്പനി നിർമ്മിക്കുന്ന ആറ് സിനിമകളുടെ പ്രഖ്യാപനവും മോഹൻലാൽ നടത്തി. കഴിഞ്ഞ ദിവസം ക്രൗൺ പ്ലാസയിൽ നടന്ന വിപുലമായ ചടങ്ങിലാണ് മോഹൻലാൽ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തിയത്. 

പ്രവാസി വ്യവസായി ആയ ഉണ്ണി രവീന്ദ്രനുമായി ചേർന്ന് സുരേഷ് ബാബു ആരംഭിച്ച ജനതയുടെ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മലയാളത്തിലെ തല മുതിർന്ന സംവിധായകരും സാങ്കേതികപ്രവർത്തകരും നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു.

Also Read: @ movie: പോസ്റ്ററില്‍ പോലും ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ്; ഇന്ത്യയിലെ ആദ്യ എ.ഐ പോസ്റ്ററുമായി ഡോണ്‍ മാക്‌സിന്റെ 'അറ്റ്'

മോഹൻലാലിനൊപ്പം ഭദ്രൻ, ബ്ലെസ്സി, എബ്രിഡ് ഷൈൻ, ബി.ഉണ്ണികൃഷ്ണൻ, എസ്.എൻ സ്വാമി, എം.പത്മകുമാർ, തരുൺ മൂർത്തി, MMTV CEO യും മഴവിൽ മനോരമയുടെ മേധാവിയുമായ ശ്രീ പി.ആർ സതീഷ് , ഷാഹി കബീർ, കൃഷാന്ദ്, നവ്യാ നായർ,ഗായത്രി അരുൺ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

തിരക്കഥാകൃത്ത് സുരേഷ് ബാബു സംവിധായകനാകുന്ന മനോഹരനും ജാനകിയും, അരിബഡ എന്നീ രണ്ട് സിനിമകൾക്കൊപ്പം ഭദ്രൻ , ടിനു പാപ്പച്ചൻ, തരുൺ മൂർത്തി, രതീഷ് കെ രാജൻ എന്നിവരുടെ സിനിമകളുമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതേ തുടർന്ന് സമകാലിക മലയാള സിനിമയെ വിശദമായി പഠനവിധേയമാക്കുന്ന ഒരു സംവാദവും സംഘടിപ്പിക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News