ന്യൂഡൽഹി: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (IIFA 2024) അവാർഡ് ദാന ചടങ്ങുകൾക്ക് ഒരുങ്ങി അബുദബിയിലെ യാസ് ഐലൻഡ്. സെപ്തംബർ 27 മുതൽ 29 വരെയാണ് അവാർഡ് ചടങ്ങുകൾ നടക്കുന്നത്. 24-ാമത് ഐഐഎഫ്എയോടെ ബോളിവുഡ് അവാർഡുകൾക്ക് തുടക്കമാകും. ഷാരൂഖ് ഖാനും കരൺ ജോഹറുമാണ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്.
ഇപ്പോഴിതാ, ചടങ്ങിന് മാറ്റുകൂട്ടാൻ ദശലക്ഷക്കണക്കിന് ആളുകളുടെ ആരധനാപാത്രമായ വിക്കി കൗശൽ എത്തുമെന്ന വാർത്തയാണ് സംഘാടകർ പുറത്ത് വിട്ടിരിക്കുന്നത്. വിക്കി കൗശലിന്റെ തൗബ തൗബ ചുവടുകൾ ഇപ്പോഴും ട്രെൻഡിങ്ങായി തുടരുകയാണ്. ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകർ കാത്തിരിക്കുന്ന ചടങ്ങാണ് ഐഐഎഫ്എ. ചടങ്ങിന്റെ സഹ ആതിഥേയനായി വിക്കി കൗശൽ എത്തും. തൗബ തൗബ നൃത്ത ചുവടുകളോടെ ചടങ്ങിൽ താരത്തിന്റെ പ്രകടനവും ഉണ്ടാകും.
"എൻ്റെ യാത്രയിൽ ഐഐഎഫ്എ ഒരു പ്രധാന ഭാഗമാണ്. സിനിമാ മേഖലയുടെ മികവിന്റെ ശ്രദ്ധേയമായ ആഘോഷം. മികച്ച പ്രതിഭകളുടെയും കലാകാരന്മാരുടെയും ഒത്തുചേരൽ. അബുദബിയിലെ യാസ് ദ്വീപിലെ ഐഐഎഫ്എയിലേക്ക് എത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണ്. വേദിയിൽ ഊർജ്ജം പകരാനും ഐഐഎഫ്എ കുടുംബത്തോടൊപ്പം സുന്ദരമായ ഓർമ്മകൾ സൃഷ്ടിക്കാനും കഴിയണമെന്ന് ആഗ്രഹിക്കുന്നു." വിക്കി കൗശൽ പറഞ്ഞു.
-
UTSAVAM LIVE: https://www.etihadarena.ae/en/event-booking/iifa-utsavam
സെപ്തംബർ 27ന് ഐഐഎഫ്എ ഉത്സവം, സെപ്തംബർ 28ന് ഐഐഎഫ്എ അവാർഡ്സ്, സെപ്തംബർ 29ന് ഐഐഎഫ്എ റോക്സ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ സിനിമാ മേഖലകളിലെ മികച്ച സൃഷ്ടികളെയും താരങ്ങളെയും ചടങ്ങിൽ ആദരിക്കും. ഇന്ത്യൻ സിനിമാ മേഖലയിലെ അഞ്ച് പ്രധാന ഇൻഡസ്ട്രികളെ ഒന്നിപ്പിക്കുന്ന ചടങ്ങാണിത്.
അടുത്ത വർഷം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന ഐഐഎഫ്എ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഇന്ത്യൻ സിനിമയെ ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് അബുദബിയിൽ ഐഐഎഫ്എ സംഘടിപ്പിക്കുന്നത്. യുഎഇയിലെ സഹിഷ്ണുത-സഹവർത്തിത്വ മന്ത്രിയായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചടങ്ങ് അബുദാബിയിലെ സാംസ്കാരിക-ടൂറിസം വകുപ്പിന്റെയും മിറാലിന്റെയും പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.