13 Movie: ''ഇരുട്ട് പിന്തുടരുന്നു''... ജി.വി പ്രകാശ് കുമാറും ​ഗൗതം മേനോനും ഒന്നിക്കുന്ന ക്രൈം ത്രില്ലർ '13'ന്റെ ടീസറെത്തി

കെ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജി വി പ്രകാശ് കുമാര്‍ യുട്യൂബറായും ഗൗതം മേനോന്‍ ഡിറ്റക്റ്റീവായും വേഷമിടുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 09:07 AM IST
  • ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
  • ഒപ്പം ചില ഹൊറർ ഘടകങ്ങളും ചിത്രത്തിലുണ്ട്.
  • ഇപ്പോഴിത ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
  • 1.12 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം.
13 Movie: ''ഇരുട്ട് പിന്തുടരുന്നു''... ജി.വി പ്രകാശ് കുമാറും ​ഗൗതം മേനോനും ഒന്നിക്കുന്ന ക്രൈം ത്രില്ലർ '13'ന്റെ ടീസറെത്തി

ജി.വി പ്രകാശ് കുമാര്‍ ഗൗതം വാസുദേവ് മേനോന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 13. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഒപ്പം ചില ഹൊറർ ഘടകങ്ങളും ചിത്രത്തിലുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 1.12 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. 

കെ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകൻ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജി വി പ്രകാശ് കുമാര്‍ ഒരു യുട്യൂബറിന്റെ വേഷവും ഗൗതം മേനോന്‍ ഒരു ഡിറ്റക്റ്റീവിന്റെ വേഷവുമാണ് അവതരിപ്പിക്കുന്നത്. സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി വി പ്രകാശും ഗൗതം വസുദേവ് മേനോനും ഒരുമിക്കുന്ന ചിത്രമാണിത്. ഭവ്യ ത്രിഖ, ആദ്യ പ്രസാദ്, ഐശ്വര്യ, ആദിത്യ കതിര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം "മൈക്കിൾ" ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

 

അന്‍ഷു പ്രഭാകര്‍ ഫിലിംസുമായി ചേര്‍ന്ന് മദ്രാസ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് നന്ദഗോപാല്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സം​ഗീത സംവിധാനം സിദ്ധു കുമാര്‍ ആണ്. ഛായാഗ്രഹണം സി എം മൂവേന്ദര്‍, എഡിറ്റിംഗ് ജെ എഫ് കാസ്ട്രോ, പ്രൊഡക്ഷന്‌‍ ഡിസൈനര്‍ ശങ്കര്‍, വരികള്‍ മോഹന്‍ രാജന്‍, വിഗ്നേഷ് രാമകൃഷ്ണ, കൊറിയോഗ്രഫി സന്തോഷ്, വസ്ത്രാലങ്കാരം ഹിന, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് രാംകുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ സിപ്‍സണ്‍. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News