Guruvayurambala Nadayil BO: 50 ലക്ഷം പേർ അമ്പലനടയിലെത്തി; 90 കോടി അടിച്ച് തൂക്കി ​'ഗുരുവായൂരമ്പലനടയിൽ'

ഒരു മാസം ആകും മുൻപ് തന്നെ ചിത്രം ആ​ഗോളതലത്തിൽ 90 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2024, 08:51 PM IST
  • 2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
  • യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
Guruvayurambala Nadayil BO: 50 ലക്ഷം പേർ അമ്പലനടയിലെത്തി; 90 കോടി അടിച്ച് തൂക്കി ​'ഗുരുവായൂരമ്പലനടയിൽ'

ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ. ഒരു മാസം ആകും മുൻപ് തന്നെ ചിത്രം ആ​ഗോളതലത്തിൽ 90 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ 50 ലക്ഷം പേർ സിനിമ കണ്ടതായും അണിയറപ്രവർത്തകർ അറിയിച്ചു. പൃഥ്വിരാജ്, ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനശ്വരയും നിഖിലയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം.

പ്രേമലു, ആവേശം എന്നീ സിനിമകൾക്ക് ശേഷം മലയാളത്തിൽ ചിരിവിരുന്നൊരുക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ​ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും കോമ്പോ തകർപ്പനാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 

Also Read: Partners First Lokk Poster: ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ

 

2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 90 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് റിപ്പോർട്ട്. ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആനന്ദിന്റെ അളിയൻ വിനു എന്ന കഥാപാത്രമായി ബേസിലും എത്തിയപ്പോൾ കോമഡി ​ഗംഭീരമായി വർക്കൗട്ട് ആയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പൃഥ്വിയുടെ പെങ്ങളായി എത്തിയത് അനശ്വര രാജൻ ആണ്. നിഖില വിമൽ ആണ് പൃഥ്വിയുടെ നായിക. ദീപു പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. നീരജ് രവി ഛായാ​ഗ്രഹണം. അങ്കിത് മേനോൻ - സം​ഗീതം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News