Vipin Das: 'രാജുവിനെ ഒരു വീട്ടിൽ കൊണ്ടിട്ടാൽ എങ്ങനെയുണ്ടാകും'; അടുത്ത ചിത്രത്തെ കുറിച്ച് വിപിൻ ദാസ്

പൃഥ്വിരാജിനെ നായകനാക്കിയുള്ള അടുത്ത ചിത്രം ഒരു ചെറിയ ഫാമിലി സിനിമയായിരിക്കുമെന്ന് സംവിധായകൻ വിപിൻ ദാസ്.

Written by - Zee Malayalam News Desk | Last Updated : May 20, 2024, 03:25 PM IST
  • ജയ ജയ ജയ ജയ ഹേയിലേതുപോലെ ഒരു വീട്ടില്‍ പ്ലേസ് ആവില്ല പൃഥ്വി.
  • അങ്ങനെ പ്ലേസ് ആയാല്‍ എങ്ങനെയുണ്ടാവുമെന്ന അന്വേഷണമാണ്. അപ്പോള്‍ നമുക്ക് നല്ല തമാശകള്‍ കിട്ടും, ഇമോഷന്‍സ് കിട്ടും.
  • അതാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത്.
Vipin Das: 'രാജുവിനെ ഒരു വീട്ടിൽ കൊണ്ടിട്ടാൽ എങ്ങനെയുണ്ടാകും'; അടുത്ത ചിത്രത്തെ കുറിച്ച് വിപിൻ ദാസ്

ജയ ജയ ജയ ജയ ഹേ, ​ഗുരുവായൂരമ്പലനടയിൽ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് വിപിൻ ദാസ്.  ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്റെ സംവിധാനത്തിലൊരുങ്ങിയ ​ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രവും ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജും ബേസിലും തകർത്തഭിനയിച്ച ചിത്രം പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. വിപിനൊപ്പം മറ്റൊരു ചിത്രമുണ്ടാകുമെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്ങനത്തെ സിനിമയാണത് എന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ വിപിൻ ദാസ്. 

"മനസിനോട് അടുത്തുനിൽക്കുന്ന ഫാമിലി ചിത്രമായിരിക്കും അത്. യുദ്ധവും ഫൈറ്റുകളുമൊക്കെയുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്ന രാജുവിനെ ഒരു വീട്ടിൽ കൊണ്ടിട്ടാൽ എങ്ങനെയുണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇതുപോലത്തെ ഒരാളെ നമ്മള്‍ വീട്ടില്‍ കൊണ്ടിട്ട് വളര്‍ത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന്. സാധാരണ ഒരു മിഡില്‍ ക്ലാസ് വീട്ടില്‍. വീട്ടില്‍ നില്‍ക്കില്ല പുള്ളി. ജയ ജയ ജയ ജയ ഹേയിലേതുപോലെ ഒരു വീട്ടില്‍ പ്ലേസ് ആവില്ല പുള്ളി. അങ്ങനെ പ്ലേസ് ആയാല്‍ എങ്ങനെയുണ്ടാവുമെന്ന അന്വേഷണമാണ്. അപ്പോള്‍ നമുക്ക് നല്ല തമാശകള്‍ കിട്ടും, ഇമോഷന്‍സ് കിട്ടും. അതാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത്. അതിനേക്കാള്‍ കുറച്ചുകൂടി കുഞ്ഞ് പടമാണ് അടുത്തത്. 90 ശതമാനം കാസ്റ്റും പുതുമുഖങ്ങള്‍ ആയിരിക്കും. ജയ ജയ ജയ ജയ ഹേയുടെ ഒരു പാറ്റേണില്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന ഒരു പടം അതായിരിക്കും. രാജുവിനും അത് ഇഷ്ടമാണ്. കുറേനാളായി ഞാന്‍ മനസില്‍ കൊണ്ടുനടക്കുന്ന സിനിമയാണ് അത്. പല ഡ്രാഫ്റ്റുകള്‍, പല നടന്മാര്‍ക്കുവേണ്ടി എഴുതിയ സിനിമയാണ്", വിപിന്‍ ദാസ് പറഞ്ഞുനിര്‍ത്തുന്നു.

ALso Read: Entertainment News: 3 ദിവസം കൊണ്ട് 15 ലക്ഷം പേരെ ചിരിപ്പിക്കാൻ പറ്റുവോ? പറ്റുമെന്ന് ചിലർ തെളിയിച്ച് കഴിഞ്ഞു, ആരെന്നോ?

 

റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് 15 ലക്ഷം പേരാണ് ​ഗുരുവായൂരമ്പലനടയിൽ കണ്ടത്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം. പ്രേമലു, ആവേശം എന്നീ സിനിമകൾക്ക് ശേഷം മലയാളത്തിൽ ചിരിവിരുന്നൊരുക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ​ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും കോമ്പോ തകർപ്പനാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ ദിനം 3.65 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാം ദിനം 3.75 കോടി നേടിയ ചിത്രം മൂന്നാം ദിനത്തിൽ 4.5 കോടി എന്ന കണക്കിലേക്ക് എത്തി. അങ്ങനെ മൂന്ന് ദിവസം കൊണ്ട് ചിത്രം ആകെ നേടിയത് 11.90 കോടി കളക്ഷനാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News