Gold Movie: കുശുമ്പും, പുച്ഛവും, തേപ്പും; ഗോൾഡ് നെഗറ്റീവ് റിവ്യൂ എല്ലാരും കാണണമെന്ന് അൽഫോൺസ് പുത്രൻ

ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 02:56 PM IST
  • കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം
  • അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു
  • നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്
Gold Movie: കുശുമ്പും, പുച്ഛവും, തേപ്പും; ഗോൾഡ് നെഗറ്റീവ് റിവ്യൂ എല്ലാരും കാണണമെന്ന് അൽഫോൺസ് പുത്രൻ

കൊച്ചി: തീയ്യേറ്ററുകളിൽ പ്രദർശനം തുടരുന്ന ഗോൾഡിനെ പറ്റി തൻറെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകൻ കൂടിയായ അൽഫോൺസ് പുത്രൻ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് അൽഫോൺസ് ഇത് വ്യക്തമാക്കിയത്. നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം എന്നും പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം എന്നും പോസ്റ്റിൽ പറയുന്നു.

നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്...ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുതെന്നും അൽഫോൺസിൻറെ പോസ്റ്റിലുണ്ട്

അൽഫോൺസ് പങ്ക് വെച്ച പോസ്റ്റിൻറെ പൂർണരൂപം

ഗോൾഡിനെ കുറിച്ചുള്ള ....നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു. 
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ?  മധുരം കൂടി, മധുരം കുറഞ്ഞു...എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. 

അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്...ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്. 

NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം...ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്...നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. 
എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ. !!!!!

അതേസമയം കാശ് കൊടുത്തു വാങ്ങിയ ചായ വായിൽ വയ്ക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം ? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്പെഷ്യൽ ചായ കാലങ്ങൾക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാൻ പോകുമ്പോൾ !! പോട്ടെ ഒരു മറുപടി തരാമോ ? നയൻ താരയെ എന്ത് പറഞ്ഞ് ആണ് കൺവിൻസ് ചെയ്തത് ? എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമൻറുകളിൽ ഒന്ന്.

ഇതിന് മറുപടിയായി ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ. നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം എന്നും പുത്രൻ മറുപടി നൽകി.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് തീയ്യേറ്ററുകളിൽ എത്തിയത്. പലതവണ പല പ്രശ്നങ്ങൾ കൊണ്ടും ചിത്രത്തിൻറെ റിലീസ് മാറ്റുകയായിരുന്നു. എന്നാൽ ചിത്രം കാര്യമായ ചലനം ബോക്സോഫീസിൽ ഉണ്ടാക്കിയില്ലെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News