Selfie Movie : ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് സെൽഫിയുടെ മോഷൻ പോസ്റ്റർ പുറത്ത്; ചിത്രം ഉടൻ തിയറ്ററുകളിലേക്ക്

Driving Licence Remake പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി 2019ൽ എത്തിയ ചിത്രമാണ് ഡ്രൈവിങ് ലൈസെൻസ്

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 07:01 PM IST
  • സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്.
  • റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.
Selfie Movie : ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് സെൽഫിയുടെ മോഷൻ പോസ്റ്റർ പുറത്ത്; ചിത്രം ഉടൻ തിയറ്ററുകളിലേക്ക്

പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'യുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പില്‍ പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്.

പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രേയിംസിന്റെ ചിത്രത്തിന്റെ നിർമാതാക്കളുടെ നിരയിലുണ്ട്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണ നിരയിലുണ്ട്. സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. 

ALSO READ : Varisu movie: നാല് ദിവസം കൊണ്ട് 100 കോടി ക്ലബിൽ; ബോക്സ് ഓഫീസിൽ തകർത്താടി 'വാരിസ്'

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി 2019ൽ എത്തിയ ചിത്രമാണ് ഡ്രൈവിങ് ലൈസെൻസ്. അന്തരിച്ച സംവിധായകൻ സച്ചി രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയർയായിരുന്നു. നാല് കോടി ചിലവിൽ ഒരുക്കിയ ചിത്രത്തിന് മലയാളം ബോക്സ് ഓഫീസിൽ നിന്നും 22 കോടിയിൽ അധികം രൂപയാണ് നേടാനായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News