Drishyam 2 Hindi : അക്ഷയ് ഖന്നയുടെ കഥാപാത്രം മലയാളത്തിൽ ഇല്ല ; ദൃശ്യം 2 മലയാളവും ഹിന്ദിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്: അജയ് ദേവ്ഗൺ

Drishyam 2 Hindi Remake  ദൃശ്യം 2 ഹിന്ദിയും മലയാള പതിപ്പും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്ന് അജയ് ദേവ്ഗൺ

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 05:08 PM IST
  • ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും കഴിഞ്ഞ വർഷം അവതരിപ്പിച്ച് ഹിറ്റാക്കിയതോടെ ആ ചിത്രവും ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
  • എന്നാൽ ദൃശ്യം 2ന്റെ മലയാള പതിപ്പും ഹിന്ദിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ചിത്രത്തിലെ നായകനായി എത്തുന്ന അജയ് ദേവ്ഗൺ
  • കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
  • അജയ് ദേവഗണിന് പുറമെ തബു, ശ്രെയ ശരൺ തുടങ്ങിയ വൻ താര നിരയാണ് ദൃശ്യം രണ്ടിൽ അണിനിരക്കുന്നത്.
Drishyam 2 Hindi : അക്ഷയ് ഖന്നയുടെ കഥാപാത്രം മലയാളത്തിൽ ഇല്ല ; ദൃശ്യം 2 മലയാളവും ഹിന്ദിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്: അജയ് ദേവ്ഗൺ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ദൃശ്യം. ദൃശ്യം പല ഭാഷകളിലായി റിമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഹിന്ദിയിൽ അജയ് ദേവ്ഗൺ ആണ് മോഹൻലാൽ കഥാപാത്രത്തെ വിജയ് എന്ന പേരിൽ അവതരിപ്പിച്ചത്. ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും കഴിഞ്ഞ വർഷം അവതരിപ്പിച്ച് ഹിറ്റാക്കിയതോടെ ആ ചിത്രവും ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ദൃശ്യം 2ന്റെ മലയാള പതിപ്പും ഹിന്ദിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ചിത്രത്തിലെ നായകനായി എത്തുന്ന അജയ് ദേവ്ഗൺ അവകാശപ്പെടുന്നത്. 

കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. അജയ് ദേവഗണിന് പുറമെ തബു, ശ്രെയ ശരൺ തുടങ്ങിയ വൻ താര നിരയാണ് ദൃശ്യം രണ്ടിൽ അണിനിരക്കുന്നത്. കൂടാതെ ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന അക്ഷയ് ഖന്നയും ദൃശ്യം രണ്ടിന്റെ ഭാഗമായിട്ടുണ്ട്. ഖന്നയുടെ ക്യാരക്ടർ പോസ്റ്ററും മറ്റു പുറത്ത് വന്നതോടെ മലയാളത്തിൽ മുരളി ഗോപി ചെയ്ത വേഷമായിരിക്കും ഹിന്ദിയിൽ അവതരിപ്പിക്കുക എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന കഥാപാത്രം ഒറിജിനൽ ഭാഗത്തിൽ ഇല്ലെന്നും പുതുതായി ചേർക്കപ്പെട്ടതാണെന്നും അജയ് ദേവ്ഗൺ ട്രെയിലർ ലോഞ്ചറിനിടെ അറിയിച്ചു. 

ALSO READ : Yashoda Movie : സാമന്തയുടെ യശോദയെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

"മലയാളവുമായി നോക്കുമ്പോൾ ദൃശ്യം 2 ഹിന്ദിയിൽ ഒരുപാട് കഥാപാത്രങ്ങൾ പുതുതായി ചേർത്തിട്ടുണ്ട്. ചില മാറ്റങ്ങളും വരുത്തിട്ടുണ്ട്. അഖക്ഷയുടെ കഥാപാത്രം മലയാളത്തിൽ ഇല്ല. സിനിമയുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ സംവിധായകൻ അഭിഷേക ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് തോന്നുന്നത് ഈ ചിത്രം നിങ്ങൾ കാണുമ്പോൾ പുതുയൊരു സിനിമ കാണുന്ന അനുഭവമായിരിക്കും ഉണ്ടാകുക" അജയ് ദേവ്ഗൺ പറഞ്ഞു. 

ചിത്രം നവംബർ 18ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. വയകോം 18 സ്റ്റുഡിയോസ്, ടി സീരിസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബനറുകളിൽ ഭുഷൻ കുമാറും കൃഷൻ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിഷേക് പഥക്കാണ് ചിത്രം സംവിധായകൻ. റോക്ക്സ്റ്റാർ ഡിഎസ്പിയാണ് ചിത്രത്തിന് സംഗീതം ഒരുക്കന്നത്. സുധിർ കുമാർ ചൌധരിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണിനെയും ഖന്നയെയും കൂടാതെ തബു. ശ്രെയ ശരണ്‍, ഇഷിത ദത്ത, തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ : Kadina kadorami andakadaham: ബേസിൽ ജോസഫ് നായകനായെത്തുന്ന 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂർത്തിയാക്കി

ചിത്രത്തിൻറെ ആദ്യ ഭാഗം സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. ഇദ്ദേഹം 2020 ൽ അന്തരിച്ചിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി കൂടാതെ ചൈനീസ് ഭാഷയിൽ വരെ ചിത്രം റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിലും ചിത്രത്തിന് നേടാൻ കഴിഞ്ഞത് വൻ വിജയമായിരുന്നു. അടുത്തിടെ ഒരു അമ്മയുടെ ടെലിവിഷൻ സ്റ്റേജ് ഷോയ്ക്കിടെ ദൃശ്യത്തിന്റെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News